പെരുന്നാള്‍ ദിനത്തില്‍ മാസ്‌ക് വിതരണവും ബോധവല്‍ക്കരണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ സുബൈര്‍ സൂപ്പര്‍വിഷനും ഭാര്യയും

തളിപ്പറമ്പ്: പെരുന്നാള്‍ ദിനത്തില്‍ കോവിഡ് നിയന്ത്രണ ബോധവല്‍ക്കരണവും മാസ്‌ക്ക് വിതരണവുമായി ദമ്പതികള്‍.

കോവിഡ്-19 സമൂഹവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി തന്റെയും കുടുംബത്തിന്റേയും ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ യാത്ര കോവിഡ് ബോധവല്‍ക്കരണത്തിനും മാസ്‌ക് വിതരണത്തിനുമായി നീക്കിവെച്ച് തളിപ്പറമ്പിലെ പ്രമുഖ ഫോട്ടോഗ്രാഫറും, സാമൂഹ്യ പ്രവര്‍ത്തകനുമായ സുബൈര്‍ സൂപ്പര്‍വിഷനും, ഭാര്യ നഫീസ സുബൈറുമാണ് മാതൃകയായത്.

തളിപ്പറമ്പില്‍ നിന്ന് നടുവിലേക്കും തിരിച്ചുമുള്ള യാത്രയാണ് ഇവര്‍ ബോധവല്‍ക്കരണത്തിനും മാസ്‌ക്ക് വിതരണത്തിനുമായി വിനിയോഗിച്ചത്.

പെരുന്നാള്‍ദിനമായ ഇന്ന് ലോക്ക്ഡൗണ്‍ ഇളവു നല്‍കിയതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഇരുചക്ര വാഹനങ്ങളിലും, കാറിലും മറ്റും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയിരുന്നു.

യാത്രക്കിടെ ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിച്ച് അവരെ ബോധവല്‍ക്കരിക്കുകയും, മാസ്‌ക് ധരിപ്പിക്കുകയും ചെയ്തു.

അതുപോലെ തന്നെ വഴിയരികില്‍ മാസ്‌ക് ധരിക്കാതെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളികള്‍ക്കും, റോഡിലൂടെ നടന്നു പോകുന്നവര്‍ക്കും കോവിഡിന്റെ ഭീകരത വ്യക്തമാക്കി മാസ്‌ക്ക് നല്‍കി അവ ധരിപ്പിക്കുകയും ചെയ്തു.

തളിപ്പറമ്പില്‍ സുബൈറിന്റെ വീട്ടില്‍ നിന്ന് നടുവില്‍ വിളക്കന്നൂരിലെ ഭാര്യ നഫീസയുടെ വീട്ടിലേക്കുള്ള യാത്രയാണ് ബോധവല്‍ക്കരത്തിനായി ഉപയോഗപ്പെടുത്തിയത്.

യാത്രക്കാരായ കുട്ടികളേയും സ്ത്രീകളേയും നഫീസ സുബൈര്‍ ബോധവല്‍ക്കരണത്തിന് ശേഷം മാസ്‌ക് ധരിപ്പിച്ചു. കൊറോണ നിയന്ത്രണ മുന്‍കരുതലിനായി വീട്ടില്‍ നിര്‍മ്മിച്ച 500 കോട്ടണ്‍ മാസ്‌കുകള്‍ സൗജന്യമായാണ് ഇവര്‍ വിതരണം ചെയ്തത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!