ഫാറൂഖ് നഗര്‍ വാര്‍ഡില്‍ പെരുന്നാള്‍ കിറ്റ് വിതരണം കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: ഫാറൂഖ് നഗര്‍ വാര്‍ഡ് (13) ല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ റിലീഫ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള പെരുന്നാള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ട്രഷറര്‍ കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.

ഇറച്ചിയും,പെരുന്നാള്‍ വിഭവങ്ങളും ഉള്‍പ്പെടുന്ന കിറ്റ് വാര്‍ഡിലെ അന്‍പതിലേറെ വരുന്ന കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്തത്.

റിലീഫ് വിതരണ ചടങ്ങില്‍ ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.വി.സിറാജ്, ട്രഷറര്‍ എ.പി.മജീദ്, കെ.പി.പി ജമാല്‍, ബി.മമ്മു, എ.പി.ഖാദര്‍, എ.പി.അബു, സി.പി.അഷ്‌കര്‍, ജുനൈദ്, കെ.വി.ജാബിര്‍, എം.പി.ഇസ്ഹാഖ് മുഹമ്മദ്, കെ.ത്വാഹ, എം.പി.ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!