പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എഫ് എസ് ഇ ടി ഒ ധര്‍ണ നടത്തി.

തളിപ്പറമ്പ്: കോവിഡിന്റെ മറവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതി ഉപേക്ഷിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍ നയങ്ങളെ പിന്തുണക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തി വരുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ധര്‍ണ നടത്തി.

എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഹൈവേയില്‍ നടത്തിയ ധര്‍ണ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ഒ പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കെ എസ് ടി എ നേതാവ് രമ ടീച്ചര്‍, എന്‍ ജി ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം കെ രമേശന്‍, കെ എം സി എസ് യു യൂണിറ്റ് സെക്രട്ടറി കെ പി ലക്ഷ്മണന്‍, രാജീവന്‍ പട്ടത്താരി, കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!