ജിഎന്‍പിസി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് കൂട്ടായ്മ ചര്‍ച്ചയാകുന്നു

ജിഎന്‍പിസി എന്നാല്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്നാണ് പൂര്‍ണ്ണരൂപം. ഇത് ഉത്തരവാദിത്തോടെയുള്ള മദ്യപാനികളുടെ(അല്ലാത്തവരും) ഫേസ്ബുക്ക് കൂട്ടായ്മ. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ രാഷ്ട്രീയ പാര്ട്ടിയേതെന്നോ സ്ത്രീ പുരുഷനെന്നോ വിത്യാസമില്ലാതെ എല്ലാവരുടേയും പോസ്റ്റുകള്ക്ക് മികച്ച പ്രോത്സാഹനവും ഇവര് നല്കുന്നുണ്ട്.

നല്ല രീതിയില് എങ്ങിനെ മദ്യപിക്കാം എങ്ങിനെ ഡ്രിങ്കുകള് മിക്‌സ് ചെയ്യാം മദ്യത്തിനൊപ്പമുള്ള ഭക്ഷണം എന്തൊക്കെ എന്നെല്ലാം ഇവിടെ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ മദ്യപാനം മാത്രമല്ല ഈ ഗ്രൂപ്പിന്റെ വിഷയമെന്നതാണ് പുതിയ വിവരങ്ങള്‍.

ചാരിറ്റി കൂടി ഈ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. സ്വീകാര്യത കൊണ്ട് ഫേസ്ബുക്ക്മുതലാളിമാരെ ഞെട്ടിച്ചിരിക്കുകയാണ് ഈ ഗ്രൂപ്പ്. വൈറല്‍ വാര്‍ത്തകളില്‍ ജിഎന്‍പിസി എന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗംഭീര ചര്‍ച്ചയായിരിക്കുകയാണ്.

അതിനിടെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ മലയാളി സീക്രട്ട് ഗ്രൂപ്പായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) പൂട്ടിക്കാന്‍ എക്സൈസ് നീക്കം നടന്നു.

ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫെയ്സ്ബുക്കിന് കത്തുവരെ നല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎന്‍പിസിക്കതിരെ ചുമത്തിയിരിക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍.

തുടര്‍ന്ന് ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെ (40) എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. പൊലിസ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ഈ ഫെയ്‌സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ടു ഫെയ്‌സ്ബുക്ക് അധികാരികള്‍ക്ക് കത്ത്് നല്‍കിയെങ്കിലും നിരോധിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോഴും ഗ്രൂപ്പ് പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു.

You can like this post!

You may also like!