കണ്ണൂരില്‍ സ്വര്‍ണ്ണവേട്ട തുടരുന്നു: 1.24 കോടി രൂപയുടെ സ്വര്‍ണ്ണംപിടികൂടി; ഏഴുപേര്‍ കസ്റ്റഡിയില്‍

മട്ടന്നൂര്‍: കോവിഡ് 19 പ്രതിരോധത്തിനിടയിലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണവേട്ട. ഇന്നലെരാത്രി 1.24 കോടി രൂപ മൂല്യമുള്ള 2.51 കിലോ സ്വര്‍ണ്ണം പിടികൂടി.

ദുബായിയില്‍ നിന്നെത്തിയ ഫ്‌ലൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രികരായ കാസര്‍ഗോഡ്, നാദാപുരം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കസ്റ്റംസ് ഏഴു പേരെ കസ്റ്റഡിയിലെടുത്തു.

കൊറോണ കാലയളവില്‍ ഇതു നാലാമതു തവണയാണ് കണ്ണൂരില്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ജൂണ്‍ 20 നായിരുന്നു ആദ്യകടത്ത്. അന്ന് ദുബായിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയും 30 ന് യു.എ.ഇ യില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശിയും പിടിയിലായി.

ഈ വര്‍ഷം ഇതു വരെ 22 തവണ സ്വര്‍ണ്ണം പിടികൂടിക്കഴിഞ്ഞു. ആദ്യത്തെ സ്വര്‍ണ്ണവേട്ട മുതല്‍ ഇന്നലെ രാത്രിവരെ 37.26 കോടിരൂപ മൂല്യമുള്ള 75.57 കിലോ സ്വര്‍ണ്ണമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പിടികൂടിയത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!