സാമൂഹ്യപ്രവര്‍ത്തകനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് എത്തുന്നത് സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലന്‍.

കണ്ണൂര്‍:സാമൂഹ്യപ്രവര്‍ത്തകനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് എത്തുന്നത് സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലന്‍.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമാവുന്ന വികസന സൊസൈറ്റിയില്‍ സിപിഎം നേതാക്കളെ മാത്രം കുത്തിനിറക്കുന്നതായ ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് സൊസൈറ്റിയിലെ സീനിയര്‍ ഡോക്ടറായി മൊറാഴ സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ സിപിഎം സഹയാത്രികന്‍ ഡോ.കെ.വി.മുകുന്ദനേയും രണ്ട് സാമൂഹ്യ പ്രവര്‍ത്തകരില്‍ ഒരാളായി മാതമംഗലം പേരൂലിലെ സി.സത്യപാലനെയും രണ്ടാമത്തെ സാമൂഹ്യ പ്രവര്‍ത്തകയായി എന്‍ജിഒ യൂണിയന്റെ പ്രമുഖ നേതാവായിരുന്ന വിളയാങ്കോട്ടെ ബി.അബ്ദുള്ളയുടെ ഭാര്യ കെ.ജി.വല്‍സല കുമാരിയേയും നിയമിച്ചുകൊണ്ട് ഇന്നലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഇന്നലെ ഉത്തരവിട്ടത്.

ഇതോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി രാജീവന്‍ കപ്പച്ചേരി ഒഴികെ എക്സിക്യൂട്ടീവില്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ ഒഴികെ മറ്റുള്ളവരെല്ലാം സിപിഎം പ്രതിനിധികള്‍ മാത്രമായി.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പയ്യന്നൂരിലെ ടി.എ.മധുസൂതനനെയും വ്യവസായ മന്ത്രിയുടെ പ്രതിനിധിയായി കടന്നപ്പള്ളിയിലെ പി.പി.ദാമോദരനെയും ആരോഗ്യ മന്ത്രിയുടെ പ്രതിനിധിയായി തിമിരിയിലെ എം.കരുണാകരനെയും നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

സ്ഥലം എംഎല്‍എ ടി.വി.രാജേഷും ഈ കമ്മറ്റിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടെ എല്ലാ മാസവും യോഗം ചേര്‍ന്ന് സുപ്രധാനമായ തീരുമാനങ്ങളെടുക്കാനും താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനുമൊക്കെ വ്യക്തമായ അധികാരങ്ങളുള്ള എക്സിക്യൂട്ടീവില്‍ സിപിഎം നിര്‍ണ്ണായക ശക്തിയായി മാറി.

ഇത് സംബന്ധിച്ച് പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതൊക്കെ അവഗണിച്ചാണ് പാര്‍ട്ടി തീരുമാനം തന്നെ നടപ്പിലാക്കിയിരിക്കുന്നത്.

ജനറല്‍ ബോഡിയില്‍ നിയമസഭയില്‍ പ്രാതിനിത്യമുള്ള പാര്‍ട്ടികള്‍ക്കെല്ലാം അംഗത്വം നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും പ്രധാന തീരുമാനങ്ങള്‍ കൊക്കൊള്ളുന്ന എക്സിക്യൂട്ടീവില്‍ അംഗത്വമില്ല.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ സൊസൈറ്റിയുടെ വൈസ് ചെയര്‍മാന്‍ പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയിയും സെക്രട്ടറി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപുമാണ്. ആശുപത്രി ലേ സെക്രട്ടറിയാണ് ട്രഷറര്‍. എട്ട് ഉദ്യോഗസ്ഥ മേധാവികളും എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!