ജാര്‍ഖണ്ഡിലേക്ക് പോകാന്‍ കാല്‍നടയായി യാത്രതിരിച്ച 42 അതിഥി തൊഴിലാളികള്‍ വളക്കൈയില്‍ പോലീസ് പിടിയിലായി. സംഭവം ഇന്ന് പുലര്‍ച്ചെ മൂന്നിന്

തളിപ്പറമ്പ്: ജാര്‍ഖണ്ഡിലേക്ക് കാല്‍നടയായി പോകാന്‍ ശ്രമിച്ച 42 അതിഥി തൊഴിലാളികളെ പോലീസ് പിടികൂടി തിരിച്ചയച്ചു.

ഇന്ന് പുലര്‍ച്ചെ ശ്രീകണ്ഠാപുരം പോലീസ് പരിധിയില്‍ വളക്കൈയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

മയ്യില്‍ കൊളച്ചേരില്‍ താമസിച്ച് നിര്‍മ്മാണ ജോലികള്‍ ചെയ്തുവരുന്ന ഇവര്‍ കഴിഞ്ഞയാഴ്ച്ച കണ്ണൂരില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ മാര്‍ഗം പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ട്രെയിന്‍ പിന്നീട് റദ്ദാക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് ജോലിക്കാര്‍ പലരും കടുത്ത നിരാശയിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ കൊളച്ചേരിയില്‍ നിന്നും കാല്‍നടയായി യാത്ര തുടങ്ങിയത്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് വളക്കൈയിലെത്തിയത്. സംസ്ഥാനപാത വഴി തളിപ്പറമ്പിലേക്ക് നീങ്ങിയ ഇവരെ വിവരമറിഞ്ഞെത്തിയ ശ്രീകണ്ഠാപുരം പോലീസാണ് തടഞ്ഞത്.

തലപ്പാടിയിലെത്തി അവിടെനിന്നും ട്രക്കുകളില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായിരുന്നു ഇവരുടെ നീക്കമെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

പോലീസ് ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനത്തില്‍ ഇവരെ തിരിരെ കൊളച്ചേരിയിലെ താമസ സ്ഥലത്ത് തന്നെയാണ് തിരികെ എത്തിച്ചത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!