ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കമന്റ് ചാലഞ്ചുമായി ജി.എന്‍.പി.സി ഫെയ്‌സ് ബുക്ക് കൂട്ടായ്മ. ലക്ഷ്യം ലോകത്തിലെ ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ചുരുങ്ങിയ സമയം കൊണ്ട് ഇരുപതു ലക്ഷത്തോളം അംഗങ്ങളെ നേടി ഫെയ്‌സ് ബുക്കിനെതന്നെ ഞെട്ടിച്ച ജി.എന്‍.പി.സി ഗ്രൂപ്പ് പുതിയ റെക്കോഡ് നേട്ടത്തിനുള്ള ശ്രമത്തിലാണ്.

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കമന്റ് ചാലഞ്ചുമായി രംഗത്തു വന്നിരിക്കുകയാണ്‌ ജി.എന്‍.പി.സി ഫെയ്‌സ് ബുക്ക് കൂട്ടായ്മ.ഗ്രൂപ്പിന്റെ ജനപ്രീതി പരിഗണിക്കുമ്പോള്‍ നിസ്സാരമാണെന്നു തോന്നുമെങ്കിലും ലക്ഷ്യം അത്ര നിസ്സാരമല്ല.

ലോകത്തിലെ ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ജി.എന്‍.പി.സിയില്‍ നിന്നും സൃഷ്ടിക്കുവാനാണ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

നിലവില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിനു കിട്ടിയ 10,01,552 കമന്റ് ആണ് റെക്കോഡ്. ജി.എന്‍.പി.സി ഫാമിലിയില്‍ അതിനെക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ട്.

20 ലക്ഷത്തിനടുത്ത് ഉളള അംഗങ്ങള്‍ എല്ലാവരും ശ്രമിച്ചാല്‍ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷടിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

എന്നാപിന്നെ ഒരു കൈ നോക്കാമെന്ന്.. എന്നാല്‍ തുടങ്ങുകയല്ലേ… എന്ന പോസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ കമന്റുകളുടെ പ്രവാഹം ആരംഭിച്ചു കഴിഞ്ഞു.

പുതിയ ചാലഞ്ചില്‍ പങ്കാളികളാകാന്‍ ജി.എന്‍.പി.സി ഗ്രൂപ്പ് പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു….

 

https://www.facebook.com/photo.php?fbid=2422126167805453&set=gm.1808893992555041&type=3&theater&ifg=1

 

You can like this post!

You may also like!