ആദ്യം ചാറ്റിങ്ങ്, പിന്നെ ഒളിച്ചോട്ടം.. കാമുകന്‍മാരെ വെറും കളിപ്പാട്ടമാക്കിയ കടന്നപ്പളളിയിലെ ഹമിദ ഒടുവില്‍ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജയിലില്‍

പരിയാരം: കാമുകന്‍മാര്‍ വെറും കളിപ്പാട്ടം, രാത്രിയില്‍ ചാറ്റിങ്ങോട് ചാറ്റിങ്ങ്, ഒടുവില്‍ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജയില്‍വാസം. ഇത് കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ വാഴയില്‍ വീട്ടില്‍ ഹമിദ(33).

കൂടെ അറസ്റ്റിലായ ഏമ്പേറ്റിലെ വേലിയാട്ട് വീട്ടില്‍ രജീഷ്(36) കാമുകന്‍ നമ്പര്‍ ത്രീ. പതിനാലുവയസുകാരനായ മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട ഹമിദയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ 21 ന് ഒളിച്ചോടിയ ഇരുവരേയും ഹമിദയുടെ രണ്ടാം ഭര്‍ത്താവ് സുമന്‍ നല്‍കിയ പരാതിയിലാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ 2005 ല്‍ മണ്ടൂര്‍ സ്വദേശിയായ ഓട്ടോഡ്രൈറെ വിവാഹം ചെയ്ത ഹമിദയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഈ ബന്ധത്തിലുള്ളതാണ് മകന്‍. പിന്നീട് കുറ്റൂര്‍ സുവിശേഷപുരത്തെ സുമനുമായി പ്രണയത്തിലായ ഹമിദ ഫേസ്ബുക്ക് വഴിയാണ് മൂന്നാമത്തെ കാമുകനായ രജീഷിനെ പരിചയപ്പെട്ടത്. ഭാര്യയുടെ അസമയങ്ങളിലെ അതിരുവിട്ട ചാറ്റിംഗ് എതിര്‍ത്ത സുമനെ ആത്മഹത്യാഭീഷണി മുഴക്കി ഹമിദ വരുതിക്ക് നിര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇത് സംബന്ധിച്ച് ഇദ്ദേഹം നേരത്തെ പരിയാരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇടപെട്ട് കൗണ്‍സിലിങ്ങ് ഉള്‍പ്പെടെ നടത്തിയിരുന്നു. അതിനിടയിലാണ് ജനുവരി 21 ന് രജീഷിനോടൊപ്പം ഹമിദ ഒളിച്ചോടിയത്.

ആദ്യഭര്‍ത്താവിലെ കുട്ടിയായ തന്നെ സ്വന്തം മകനെപോലെ സംരക്ഷിക്കുന്ന സുമനെ അമ്മ വല്ലാതെ മാനസികമായി പീഡിപ്പിച്ചിരുന്നതായി മകന്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.

പോലീസ് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഇരുവരും പിടിയിലായത്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവരേയുംരണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!