പഴയങ്ങാടിയില്‍ വീണ്ടും വന്‍ മണല്‍വേട്ട. എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ രണ്ട് മണല്‍ കയറ്റിയ വാഹനങ്ങള്‍ പിടിച്ചെടുത്തു

പഴയങ്ങാടി : പഴയങ്ങാടിയില്‍ വീണ്ടും വന്‍ മണല്‍വേട്ട ഇന്നലെ രാത്രി നടന്ന റെയിഡില്‍ മാട്ടൂലില്‍ വെച്ച് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു.

കനത്ത മഴയില്‍ ഉണ്ടായ വെളളപ്പോക്കത്തിനു ശേഷം അസാധാരണമായി പുഴയിലെ വെളളം കുറഞ്ഞതോടെ മണല്‍ മോഷണം വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ എസ്.ഐ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ പഴയങ്ങാടി പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചിരുന്നു.

ഈമാസം തന്നെ മൂന്ന് മണല്‍ ലോറികള്‍ പിടികൂടിയിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് വലിയ അളവില്‍ മണല്‍ ഇവിടെ വന്നടിഞ്ഞിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ ഇരുകരകളില്‍ നിന്നും അനധികൃതമായി മണല്‍ വാരി കടത്തുന്നതായി പരാതി ലഭിച്ചിരുന്നു.

ഇന്നലെ രാത്രി നടന്ന റെയിഡില്‍  മിനി പിക്കപ്പ് ജീപ്പും, മിനി പിക്കപ്പ് വാനും മണല്‍ വാരാനുപയോഗിക്കുന്ന ഇപകരണങ്ങളും പിടിച്ചെടുത്തു. മണല്‍ കടത്തിലേര്‍പ്പെട്ടിരുന്നവര്‍ പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലിസ് പറഞ്ഞു.

You can like this post!

You may also like!