ഹോളി ആഘോഷം അതിരുവിട്ടു. തളിപ്പറമ്പില്‍ 30 കോളജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഹോളി ആഘോഷം അതിരുവിട്ടു. 30 കോളജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാത്രി ഹോളിയാഘോഷത്തിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. തലശേരിയിലെ അഷറഫ്(20),കൊളച്ചേരിയിലെ മുഹമ്മദ് ഷഹബാസ്(20), മാട്ടൂലിലെ സി.എം.കെ.റജിനാസ്(20), തളിപ്പറമ്പ് മന്നയിലെ സിറാജ് ജാബിര്‍(20),ധര്‍മ്മടത്തെ കെ.നിഹാല്‍(20), കെ.വി.അനസ്(20)മാതമംഗലം,

പാപ്പിനിശേരിയിലെ എ.ടി.മുഹമ്മദ് സല്‍മാന്‍(20), മാണിയൂരിലെ എന്‍.ടി.ഷഹാബ്(20), മാട്ടൂലിലെ എന്‍.വി.ഫര്‍ഹാന്‍(20), പാപ്പിനിശേരിയിലെ മുഹമ്മദ് സാജിദ്(20), പിണറായിയിലെ മുഹമ്മദ് ജാബിര്‍(20) സയ്യിദ് നഗറിലെ സി.കെ.സിനാജ്(20), മുയ്യത്തെ എം.എം.അന്‍സാജ്(20),

ഫാറൂഖ്‌നഗറിലെ സി.പി.ആദിഫ്(20), നാറാത്ത് ആറാംപീടികയിലെ മുഹമ്മദ് ഷഹബാന്‍(21), എം.എം.ബസാറിലെ കെ.വി.സജാദ്(20), പെരുമ്പടവിലെ മുഹമ്മദ് ശമ്മാസ്(20), കണ്ണാടിപ്പറമ്പിലെ മുഹമ്മദ് സഫ്‌വാന്‍(20), നാറാത്തെ കെ.പി.താഹിര്‍(20),

ചേലേരിയിലെ വി.കെ.ജാഫര്‍(20), വെള്ളാവ് കുറ്റ്യേരിയിലെ ഒ.കെ.ഫാസില്‍(20), ചൊറുക്കളയിലെ മുഹമ്മദ് റയിസ്(20), തെന്നത്തെ മുസ്ഹബ്(20), മട്ടന്നൂരിലെ മുഹമ്മദ് ഷാബിര്‍(20), കല്യാശേരിയിലെ അഫ്‌ലഹ് ലത്തീഫ്(20), മാതമംഗലത്തെ കെ.വി.സാജിന്‍(20), സയ്യിദ്‌നഗറിലെ സി.കെ.ഷാനില്‍(20),

സയ്യിദ് നഗറിലെ സി.പി.അരാഫ്(20), നാറാത്തെ മുഹമ്മദ് ഷബാസ്(20), മുയ്യത്തെ എം.എം.അന്‍സാജ്(20) എന്നിവരെയാണ് പോലീസ് ഐപിസി 283 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ആദ്യം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും അതിരക്കളി തുടര്‍ന്നതിനെ തുടര്‍ന്നാണ് 25 പേരെക്കൂടി പോലീസ് അറസറ്റ് ചെയ്തത്.

തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നൂറിലേറെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ കോളജ് പരിസരത്ത് ഹോളിയാഘോഷത്തിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. രാത്രി എട്ട് വരെ നീണ്ട ആഘോഷങ്ങള്‍ റോഡ് തടസപ്പെടുത്തുന്ന വിധത്തിലേക്ക് വഴിമാറിയതോടെയാണ് പോലീസ് ഇടപെട്ടത്.

പോലീസ് സ്ഥലത്തെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ മാര്‍ഗ തടസം സൃഷ്ടിക്കുകയും റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്തതോടെയാണ് പോലീസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!