കോഴിക്കോട് സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ വാഹനമിടിച്ച് മരിച്ച നിലയില്‍

പരിയാരം: കോഴിക്കോട് സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്‍ പിലാത്തറയില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതവാഹനമിടിച്ച് മരിച്ചു.

പിലാത്തറയിലെ ന്യൂഇന്ത്യ ഹോട്ടലിലെ മുന്‍ ജീവനക്കാരനും കോഴിക്കോട് കിനാനൂര്‍ സ്വദേശിയുമായ എം.ടി.പ്രേമരാജന്‍(57)നെയാണ് ദേശീയപാതയോരത്ത് പീരക്കാംതടം ചക്ലിയകോളനിക്ക് സമീപം ഇന്നലെ രാത്രി പത്തോടെ വാഹനമിടിച്ച് വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

നാട്ടുകാരും പോലീസും ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി പതിനൊന്നരയോടെ മരണപ്പെട്ടു. ഇടിച്ച വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഈ പ്രദേ

ശത്തെ സി സി ടിവി കാമറകള്‍ പരിശോധിച്ചുവെങ്കിലും വണ്ടി കണ്ടെത്താനായില്ല. ഏഴിലോട് സ്വദേശിനിയായ രേണുകയാണ് ഭാര്യ, മക്കളില്ല.

പിലാത്തറ ഭാരത് റോഡിലെ വാടകക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇന്നലെ മുതല്‍ ചുമടുതാങ്ങിയിലെ ഈറ്റില്ലം ഹോട്ടലില്‍ ജോലിക്കുകയറിയ പ്രേമരാജന്‍ രാത്രി ഒന്‍പതിനാണ് ഹോട്ടലില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയത്.

പിലാത്തറയിലേക്ക് ക്വാര്‍ട്ടേഴ്‌സിലേക്ക് പോകേണ്ട പ്രേമരാജന്‍ എന്തിനാണ് ചക്ലിയ കോളനി ഭാഗത്തേക്ക് പോയതിന്റെ കാരണം അജ്ഞാതമാണെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!