ബക്കളം പൂതപ്പാറയില്‍ വെള്ളം കോരുന്നതിനിടയില്‍ വീട്ടമ്മ കിണറ്റില്‍ വീണുമരിച്ചു, സംഭവം ഇന്ന് രാവിലെ അഞ്ചേമുക്കാലിന്.

 

തളിപ്പറമ്പ്: കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടയിൽ വീട്ടമ്മ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചു.

ബക്കളം പൂതപ്പാറയിലെ സി.കെ.ഫാത്തിബി (45) ആണ് മരിച്ചത് ഇന്ന് പുലർച്ചെ 5.45 നായിരുന്നു സംഭവം.

തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഭർത്താവ്: ബപ്പന്റകത്ത്’ ആലിക്കുട്ടി. മക്കൾ: ഫർഹാന, ഫർബീന. സഹോദരങ്ങൾ: സുഹറാബി, മുസ്തഫ, സിദ്ധിക്ക്, റഷീദ, നസീമ.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!