തളിപ്പറമ്പ്: വീട്ടുകിണറ്റില്‍ മനുഷ്യ വിസര്‍ജ്ജ്യം തളളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ വ്യാപാരി എന്‍.പി.സുബൈറിന്റെ ഏഴാംമൈലിലെ വീട്ടുകിണറ്റിലാണ് വിസര്‍ജ്ജ്യം തളളിയത്.

കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പരാതിക്കാരനെ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷം ഇന്നലെയാണ് കേസെടുത്തത്.
കിണറിലെ വെള്ളം പൂര്‍ണമായി വറ്റിച്ച് ശുചീകരിക്കാനുളള ശ്രമം ശക്തമായ നീരുറവ കാരണം രണ്ടു തവണ പരാജയപ്പെട്ടിരുന്നു. നേരത്തേ പരാതിയെ തുടര്ന്ന്പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ശുചീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
