തളിപ്പറമ്പിലെ ആദ്യത്തെ മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് ജയിംസ് മാത്യു എം.എല്‍.എ ഫ്‌ലാഗ്ഓഫ് ചെയ്തു

തളിപ്പറമ്പ്: മൊബൈല്‍ ഐ.സി.യു ആയി നവീകരിച്ച കരിമ്പം സൗഹൃദ സ്വാശ്രയ സംഘത്തിന്റെ ആംബുലന്‍സ് ജയിംസ് മാത്യു എം.എല്‍.എ ഫ്‌ലാഗ്ഓഫ് ചെയ്തു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്തു നടന്ന ചടങ്ങില്‍ ഐ.ആര്‍.പി.സി കുറുമാത്തൂര്‍ ലോക്കലിന് സംഘം നല്‍കുന്ന വീല്‍ചെയര്‍ കൈമാറി.

സി.പി.എം കുറുമാത്തൂര്‍ ലോക്കല്‍ സെക്രട്ടറി പി.കെ കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുളള ആധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് ആംബുലന്‍സ് നവീകരിച്ചത്.

തളിപ്പറമ്പില്‍ ആദ്യത്തെ മൊബൈല്‍ ഐ.സി.യു ആംബുലന്‍സാണ് സൗഹൃദ സ്വാശ്രയ സംഘത്തിന്റെത്.

രണ്ട് ആംബുലന്‍സുകളാണ് നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ സര്‍വ്വീസ് ഉള്‍പ്പെടെ മിതമായ നിരക്കില്‍ ഇരുപത്തിനാലുമണിക്കൂറും സര്‍വ്വീസ് നടത്തിവരുന്നത്.

വാര്‍്ഡ് അംഗം പാച്ചേനി രാജീവന്‍, പി.കെ കുഞ്ഞിരാമന്‍, സംഘം മെമ്പര്‍മാരായ കെ. ഷനൂപ്, പി.പി നിവേദ് സംസാരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!