വരള്‍ച്ചക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കുറുമാത്തൂര്‍ : ഗോവന്‍ മോഡല്‍ ബന്ദാരകളുടെ ഉദ്ഘാടനം ഇന്ന്

ജയിംസ് മാത്യു എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചത് മൂന്ന് ഗോവന്‍ മോഡല്‍ ബന്ദാരകള്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത വരള്‍ച്ചയെ നേരിടാന്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ക്ക് ശക്തി പകരാന്‍ നിര്‍മ്മിച്ച ഗോവന്‍ മോഡല്‍ ബന്ദാരകള്‍ ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

50.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കുറുമാത്തുര്‍ പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജല ശ്രോതസാണ് 18 കിലോമീറ്റര്‍ നീളത്തിലുള്ള കരിമ്പം പുഴ.

പഞ്ചായത്ത് പരിധിയില്‍ കാലിക്കടവ് മുതല്‍ പാറാട് വരെ ഒന്നര കിലോമീറ്റര്‍ ഇടവിട്ട് 12 തടയണകള്‍ നിര്‍മിച്ചാണ് വരള്‍ച്ചയെ പ്രതിരോധിക്കുന്നത്.

ഇതിനോടൊപ്പം പൂമംഗലം മണിയറ വയല്‍, പന്നിയൂര്‍ പുറംത്തേട്, കാപ്പുങ്കര എന്നിവിടങ്ങളിലാണ് പുതിയതായി ഗോവന്‍ മോഡല്‍ ബന്ദാരകള്‍ നിര്‍മ്മിച്ചത്.

ജയിംസ് മാത്യു എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. ഇതോടെ ജലസമൃദ്ധമായ പുഴയില്‍ ഇത്തവണത്തെ വരള്‍ച്ചയെ അതിജീവിക്കാന്‍ തക്ക വിധത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്.

ആളുകള്‍ കുടിക്കാനും കുളിക്കാനും കൃഷി ആവശ്യത്തിനും തടയണയിലെ വെള്ളം യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ ഐ.എ.എസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തടയണകള്‍ പരിശോധിച്ച് മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേരത്തെ തന്നെ പഞ്ചായത്തിനെ അഭിനന്ദിച്ചിരുന്നു.

തടയണകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പന്നിയൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനാകും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!