ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയവരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

മാങ്ങാട്ടുപറമ്പ് ഇ.കെ.നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നാലുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി.

തളിപ്പറമ്പ്: ആശുപത്രിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രണ്ട് ഗര്‍ഭിണികളെയും ഒരു കുട്ടിയേയും യുവാവിനെയും അഗ്‌നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി.

മാങ്ങാട്ടുപറമ്പ് ഇ.കെ.നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ഷഹല (23), അഫീല (29), ഷെയ്ക്ക (അഞ്ച്), മുനീര്‍ (32) എന്നിവരെയാണ് വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് അഗ്‌നിശമന സേന ഹൈഡ്രോളിക്ക് സ്‌പ്രെഡര്‍ എന്ന ഉപകരണം കൊണ്ട് ലിഫ്റ്റിന്റെ വാതില്‍ വിടര്‍ത്തി രക്ഷിച്ചത്.

അസി. സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലുള്ള സേനയില്‍ ലീഡിംഗ് ഫയര്‍മാന്‍ പി.സജീവന്‍ , ഫയര്‍മാന്‍ എ.എഫ്.ഷിജോ, കെ. രഞ്ജു, പി. നിമേഷ് , ഡ്രൈവര്‍ മെക്കാനിക് കെ.പി.മണിയന്‍, ഹോം ഗാര്‍ഡ് രാജേന്ദ്രകുമാര്‍ എന്നിവരാണ് അഗ്‌നി രക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!