ഐ എന്‍ ടി യു സി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചു.

തളിപ്പറമ്പ്: ഐ എന്‍ ടി യു സി തളിപ്പറമ്പ് റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചു.

ഡി സി സി ജന.സെക്രട്ടറി മനോജ്കുമാര്‍ കൂവേരി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് അഡ്വ: ടി.ആര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വത്സല പ്രഭാകരന്‍ നിര്‍വ്വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് സെക്രട്ടറി എം.എന്‍ പൂമംഗലം, തളിപ്പരമ്പ് മണ്ഡലം പ്രസിഡന്റ് ടി.വി.രവി, കെ.രമേശന്‍, രാഹുല്‍ ദാമോദരന്‍, ടി.പി.രാമചന്ദ്രന്‍, പ്രജിഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

തറച്ചാണ്ടി മധുസൂതനന്‍ സ്വാഗതവും കെ.വത്സനാരായണന്‍ നന്ദിയും പറഞ്ഞു. മധുര പലഹാരവിതരണവും നടന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!