കൂവോട്ടെ എം. നാരായണന്‍ മാസ്റ്ററുടെ സ്മരണക്ക് ഐ.ആര്‍.പി.സി തളിപ്പറമ്പ് സോണല്‍ കമ്മിറ്റി ഹോംകെയറിന് വാഹനം നല്‍കി

തളിപ്പറമ്പ്: കൂവോട്ടെ എം. നാരായണന്‍ മാസ്റ്ററുടെ സ്മരണക്ക് ഐ.ആര്‍.പി.സിക്ക് വാഹനം കൈമാറി. കൂവോടെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനും സി.പി.എം കൂവോട് സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് അംഗവും

റിട്ട. സീനിയര്‍ ഇന്‍സ്ട്രക്ട(ഗവ. ഐ.ടി.ഐ)റുമായ എം. നാരായണന്‍ മാസ്റ്ററുടെ സ്മരണക്ക് മക്കളാണ് ഐ.ആര്‍.പി.സി ഹോംകെയറിനുള്ള വാഹനം നല്‍കിയത്.

ഐ.ആര്‍.പി.സി തളിപ്പറമ്പ് സോണല്‍ കമ്മിറ്റിയുടെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് സീറ്റുകളുള്ള മാരുതി ഇകോ വാനാണ് ഇനി സര്‍വീസ് നടത്തുക.

കെ.കെ.എന്‍ പരിയാരം ഹാളിന് സമീപം നാരായണന്‍ മാസ്റ്ററുടെ ഭാര്യ കെ.എം വാസന്തിയും കുടുംബവും ചേര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് വാഹനത്തിന്റെ താക്കോല്‍ കൈമാറി.

ജനകീയ പ്രസ്ഥാനമായ ഐ.ആര്‍.പി.സി കൊവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഐ.ആര്‍.പി.സി തളിപ്പറമ്പ് സോണല്‍ കമ്മിറ്റിയുടെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഈ വാഹനം പ്രയോജനപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.

സി.പി.എം ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ അധ്യക്ഷനായി. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, ഐ.ആര്‍.പി.സി ജില്ലാ സെക്രട്ടറി കെ.വി മുഹമ്മദ് അഷറഫ്, ടി. ബാലകൃഷ്ണന്‍, കെ. മുരളീധരന്‍, കെ. കൃഷ്ണന്‍, ഇ കുഞ്ഞിരാമന്‍, ടി.വി വിനോദ് എന്നിവര്‍ സംസാരിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!