അയണ്‍ ലേഡി ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു. ജയലളിതയായി നിത്യ മേനോന്‍

ചെന്നൈ : ജയലളിതയുടെ ജീവിതം സിനിമയാകുന്നു. തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളിതാരം നിത്യ മേനോന്‍ ജയലളിതയുടെ വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അയണ്‍ ലേഡി എന്നായിരിക്കും സിനിമയുടെ പേരെന്ന് അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

പ്രിയദര്‍ശിനിയാണ് സംവിധാനം. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ പ്രഖ്യാപിക്കാനിരിക്കുന്നതേയുളളു. ജയലളിതയുടെ ജീവിതത്തേക്കാള്‍ അവരുടെ സംഘര്‍ഷഭരിതമായ രാഷ്ട്രീയജീവിതമായിരിക്കും സിനിമയുടെ പ്രമേയം.

മുഖ്യമന്ത്രിയായിരിക്കെ എടുത്ത ചില നടപടികളുടെ പേരിലാണ് ജയലളിതയ്ക്ക് ഉരുക്കുവനിത എന്ന വിളിപ്പേര് വീണത്. തെന്നിന്ത്യന്‍ സംവിധായകന്‍ എ ആര്‍ മുരുകദോസ് സിനിമയുടെ ടൈറ്റില്‍ ലോഗോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

തമിഴകത്തിന്റെ ഉരുക്കുവനിതയാകുന്നതിനെക്കുറിച്ച് നിത്യ മേനോന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

You can like this post!

You may also like!