ജയസൂര്യ നായകനായ വെളളം ജനുവരി 22ന് തിയറ്ററുകളിലെത്തുന്നു

കൊച്ചി: ജയസൂര്യ നായകനായ വെളളം ലോക്ഡൗണിന് ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള സിനിമയാകാനൊരുങ്ങുന്നു. ജി പ്രജേഷ് സെന്‍ ആണ് ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി വെളളത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി.പി സത്യനെ ജയസൂര്യ അവതരിപ്പിച്ച് പുറത്തിറങ്ങിയ ക്യാപ്റ്റന്‍ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ സിനിമയിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ലഭിച്ചു.

ജോസുകുട്ടി മഠത്തില്‍, യാദു കൃഷ്ണ, രഞ്ജിത്ത് മനമ്പാരക്കാട്ട് എന്നിവരാണ് വെളളത്തിന്റെ നിര്‍മ്മാതാക്കള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രാഹകനും ബിജിബാല്‍ സംഗീതവും നിര്‍വ്വഹിച്ചു.

കണ്ണൂര്‍ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ വെളളത്തിന്‍റെ റിലീസിങ്  ലോക്ക്ഡൗണിനെ തുടര്‍ന്നാണ് നീണ്ടുപോയത്.  

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കവെ വെളളം ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് അഭ്യൂഹം പരന്നിരുന്നു.ലോക്ക്ഡൗണ്‍ കാലയളവില്‍ ഒ.ടി.ടി യില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യത്തെ മലയാള സിനിമ ജയസൂര്യയുടെ സുഫിയും സുജാതയുമാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!