ജോണ്‍ബ്രിട്ടാസിനെ ആദരിക്കല്‍, തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയില്‍ വിവാദം

തളിപ്പറമ്പ്: ജോണ്‍ ബ്രിട്ടാസിനെ ആദരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതിന്റെ പേരില്‍ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയില്‍ വിവാദം പുകയുന്നു.

മാര്‍ച്ച് ആറ് മുതല്‍ 20 വരെ നടക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പൂക്കോത്ത് നടയില്‍ നടക്കുന്ന പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസിനെ ആദരിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മറുവിഭാഗം ഇറങ്ങിപ്പോയിരുന്നു.

പൂക്കോത്ത് നടയില്‍ മാര്‍ച്ച് 15ന് നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സ്‌പോണ്‍സേര്‍ഡ് പരിപാടിയിലാണ് ബ്രിട്ടാസിനെ ആദരിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര ഉത്സവ കമ്മറ്റിയിലെ ഒരു വിഭാഗം മുന്നോട്ട് വന്നത്.  ഇതിനെയാണ് മറുവിഭാഗം എതിര്‍ത്തത്.

ടി ടി കെ ദേവസ്വം അധികൃതര്‍ ആദരിക്കണമെന്ന് ആവശ്യപ്പെട്ട വിഭാഗത്തെ പിന്തുണച്ചിരിക്കയാണ്.

ക്ഷേത്രവുമായി ആദരിക്കലിന് ബന്ധമില്ലെന്നും സ്‌പോണ്‍സേര്‍ഡ് പരിപാടിയിലാണ് സംഘാടകര്‍ ആദരിക്കല്‍ നടത്തുന്നതെന്നുമാണ് ദേവസ്വം നിലപാട്.

എന്തായാലും വിവാദം കൊഴുത്തതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വിവാദങ്ങളൊന്നുമില്ലെന്നും പൂക്കോത്ത്‌നടയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതുമായി ദേവസ്വത്തിന് ബന്ധമില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!