ഫുട്‌ബോള്‍ മല്‍സരത്തില്‍ തോറ്റു കൊടുക്കാത്തതിന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

തളിപ്പറമ്പ്: ഫുട്‌ബോള്‍ മല്‍സരത്തില്‍ തോറ്റ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജയിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് സംഭവം.

കഴിഞ്ഞ 27 ന് വൈകുന്നേരം കോളജില്‍ നടന്ന ഫുട്‌ബോള്‍ മല്‍സരത്തിലാണ് ബികോം ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥികളും രണ്ടും മൂന്നും വര്‍ഷം പഠിക്കുന്നവരും തമ്മില്‍ ഫുട്‌ബോള്‍ മല്‍സരം നടന്നത്.

മല്‍സരത്തില്‍ ജൂനിയര്‍ ടീം ജയിച്ചതോടെയാണ് സീനിയര്‍മാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടത.് കളിക്കാരായ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതിരെ തല്ലുകിട്ടി.

തളിപ്പറമ്പ് മാന്തംകുണ്ടിലെ മഠത്തില്‍ വീട്ടില്‍ ശ്രീരാജിനെ(19) തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മല്‍സരങ്ങളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ എപ്പോഴും തോറ്റുകൊടുക്കണമെന്ന് ഇവിടെ അലിഖിത നിയമം ഉണ്ടെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

ഇത് ലംഘിച്ച് നന്നായി കളിച്ചതിനാണ് ശ്രീരാജിന് കൂടുതല്‍ മര്‍ദ്ദനമേറ്റത്. അതുല്‍, രാഹുല്‍, അതുല്‍ശശി എന്നിവരുടെയും കണ്ടാലറിയാവുന്ന എട്ടാളുകളുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!