കടന്നപ്പള്ളി സഹകരണ ബാങ്ക് അധികൃതര്‍ അനുമതിയില്ലാതെ തേക്ക് മരം മുറിച്ചുമാറ്റി, റവന്യു അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

പരിയാരം: ബാങ്ക് അധികൃതര്‍ പുറമ്പോക്ക് ഭൂമിയിലെ തേക്ക്മരം മുറിച്ചു മാറ്റിയതായി പോലീസില്‍ പരാതി.

കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് അധികൃതരാണ് ഇന്നലെ ബാങ്ക് കെട്ടിടത്തിന് മുന്നിലെ തേക്ക്മരം റവന്യൂ അധികൃതരുടെ അുമതിയില്ലാതെ മുറിച്ചത്.

വിവരമറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി മരം മുറി നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും തേക്കുമരത്തിന്റെ പകുതിയോളം ഭാഗം മുറിച്ചു നീക്കിയിരുന്നു.

പുറമ്പോക്കിലെ മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പയ്യന്നൂര്‍ തഹസില്‍ദാര്‍ ബാലഗോപാലന്‍  പറഞ്ഞു.

പ്രത്യേകിച്ചും തേക്ക് പോലുള്ള മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി.

ഇത് സംബന്ധിച്ച് കടന്നപ്പള്ളി വില്ലേജ് ഓഫീസര്‍ കെ.അബ്ദുള്‍കരീം തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം പരിയാരം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മരം മുറിച്ചിട്ടില്ലെന്നും ശാഖകള്‍ വെട്ടിമാറ്റുക മാത്രമാണ് ചെയ്തതെന്നും ബാങ്ക് പ്രസിഡന്റ് ടി.രാജന്‍ പറഞ്ഞു. ഇതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!