kalco,dharmasala,bakklam,inauguration,mvjayarajan,kannurnews

രുചിയുടെ പര്യായമായ കല്‍കോ ഇനി ബക്കളത്തും, നാളെ നവംബര്‍ 20 ന് വൈകുന്നേരം നാലിന് മുന്‍ എംഎല്‍എ എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: രുചിയുടെ പര്യായമായ കല്‍കോ ഇനി ബക്കളത്തും, നാളെ നവംബര്‍ 20 ന് വൈകുന്നേരം നാലിന് മുന്‍ എംഎല്‍എ എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മേല്‍ത്തരം ചൊല്ലുകള്‍ ഉതിര്‍പ്പാദിപ്പിച്ച്‌വിതരണം ചെയ്ത് ജനമനസ്സുകളില്‍ സ്ഥാനം നേടി, ചെങ്കല്‍ വ്യവസായ മേഖലയില്‍ നാല് പതിറ്റാണ്ടിലധികമായി തൊഴിലാളികളുടെ കൂട്ടായ്മയില്‍ ധര്‍മശാലആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷാര സഹകരണസംഘത്തിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കല്‍കൊ റെസ്റ്റോറന്റിന്റെ ബക്കളം ബ്രാഞ്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.മുകുന്ദന്‍ അദ്ധ്യക്ഷത വഹിക്കും.

ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമള ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കെ.സന്തോഷ്, ടി.ചന്ദ്രന്‍, കെ.പി.ഗിരീഷ്‌കുമാര്‍, കെ.കുഞ്ഞപ്പ, കെ.ദാമോദരന്‍ മാസ്റ്റര്‍, സി.എം.കൃഷ്ണന്‍, പ്രഫ.ഇ.കുഞ്ഞിരാമന്‍, എം.വി.ജനാര്‍ദ്ദനന്‍, ടി.ടി.ബാലകൃഷ്ണന്‍, മണിയമ്പാറ കുഞ്ഞമ്പു, ഇ.മോഹനന്‍, കെ.ഗമേശന്‍, കെ.ഷാജു, എം.രാജഗോപാലന്‍, കെ.പ്രേമരാജന്‍, കെ.പി.മോഹനന്‍, വി.ജയന്‍, കെ.ശ്രീജ, ടി.മനോഹരന്‍ എന്നിവര്‍ പ്രസംഗിക്കും. സംഘം പ്രസിഡണ്ട് സി.അശോക് കുമാര്‍ സ്വാഗതവും സെകട്ടറി എ.ഇ.ജിതേഷ് കുമാര്‍ നന്ദിയും പറയും.

കുറച്ചു വര്‍ഷങ്ങളായി നിര്‍മ്മാണ മേഖലയിലെ വിവിധ രീതിയിലുള്ള പ്രതിസന്ധികള്‍ സംഘത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

പരിസ്ഥിതിയുമായിബന്ധപ്പെട്ട സര്‍ക്കാരുകളുടേയും മറ്റു നിയന്ത്രണങ്ങളും, ഇടപെടലുകളും, നോട്ടുനിരോധനവും ജി എസ് ടി യും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയും ചെയ്തു.മാങ്ങാട്ടുപറമ്പിലെ കല്ലുകൊത്ത്‌തൊഴിലാളികളെ തൊഴില്‍ ചൂഷണത്തില്‍ നിന്ന്‌സംരക്ഷിക്കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി രൂപീകരിച്ച്‌സംഘം ഇന്ന് കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട വ്യവസായ സഹകരണസംഘമായിവളര്‍ന്നുവന്നിരിക്കുകയാണ്.

നിലവില്‍ തൊഴിലാളികള്‍ക്ക് നിരവധിയായ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നുണ്ട്. എങ്കിലും തൊഴിലുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സംഘത്തിന്റെ നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും വരുമാന വര്‍ദ്ധനവും കൂടുതല്‍ പേര്‍ക്ക്‌തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് വൈവിദ്ധ്യവല്‍ക്കരണപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്.

നിലവില്‍ ആന്തൂര്‍ നഗരസഭയുടെ പ്രവേശന കവാടമായ ധര്‍മ്മശാലയില്‍കല്‍കൊ റസ്റ്റോറന്റ് പ്രവര്‍ത്തിച്ചു വരികയാണ്.

മിതമായ നിരക്കില്‍ ഗുണമേന്മ ഉറപ്പു വരുത്തിയും രുചിയേറിയ ഭക്ഷണവുമാണ് കല്‍കൊ വിതരണം ചെയ്യുന്നത്.

ചെറിയകാലത്തിനുള്ളില്‍ തന്നെ കല്‍കൊ റസ്റ്റോറന്റ് ജനമനസ്സുകളില്‍ സ്ഥാനം നേടിയിരിക്കുകയാണ്.

വിഭവ വൈവിധ്യങ്ങള്‍ ഒരുക്കി കൂടുതല്‍ സൗകര്യങ്ങളോടുകൂടി ബക്കളത്ത് അഭിമാനത്തോടെ പുതിയ ബ്രാഞ്ച് ആരംഭിക്കുകയാണ്.
ഏറ്റവും ചുരുങ്ങിയ ചെലവില്‍ കേറ്ററിംഗ് ഫോണ്‍ വിളിയില്‍ വീട്ടിലും, പണിസ്ഥലങ്ങളിലും ആവശ്യമുള്ള ഭക്ഷണമെത്തിക്കുക, കല്ല്യാണം, വിവാഹ നിശ്ചയം,ബര്‍ത്ത്‌ഡേ പാര്‍ട്ടി, മറ്റ് എല്ലാ ആഘോഷവേളയിലും വിശേഷ ദിവസങ്ങളിലും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പ്രകാരം കണ്ണൂര്‍ ജില്ലയിലെ പ്രമുഖര്‍ പാകം ചെയ്ത് നല്‍കുന്നു.

വൈവിധ്യവും, രുചിയേറിയതുമായ ഭക്ഷണവും എല്ലാം കല്‍കൊയുടെപ്രത്യേകതകളാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഈ മാസം തന്നെ പി സി ആര്‍ ബേങ്ക് ഈവനിങ് ബ്രാഞ്ചിന്റെ ബില്‍ഡിങ്ങിന്താഴെയായി ഫാസ്റ്റ് ഫുഡ് ഒരുക്കി കല്‍കൊ റസ്റ്ററന്റ് മൂന്നാമത്തെ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

വിനോദസഞ്ചാരികള്‍ക്കാവശ്യമായ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കി വിനോദസഞ്ചാര മേഖലയെ വിപുലവും സംസ്‌കാരധന്യവുമാക്കി ഇന്ത്യയിലും വിദേശത്തും വിനോദ-തീര്‍ത്ഥ യാത്രകള്‍ വിവിധ പേക്കേജുകള്‍ കല്‍കൊ- ടൂറിസത്തിന്റെ നേതൃത്വത്തില്‍ നടത്തി വരികയാണ്.

എസി, നോണ്‍ എസി ബസുകള്‍, ഗൃഹാന്തരീക്ഷമുളള ഭക്ഷണം, യാത്രയിലുടനീളം ഗൈഡിന്റെ സേവനം- എന്നിവ കല്‍കൊയുടെ ടൂറിന്റെ പ്രത്യേകതയാണ്. 

മിതമായ വാടക നിരക്കില്‍ എസി, നോണ്‍ എസി സൗകര്യത്തോടു കൂടിധര്‍മ്മശാല നഗരസഭാകാര്യാലയത്തിനു സമീപം കല്‍കൊ മിനിഹാള്‍ സംഘം ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്നു.

കല്‍കൊയക്ക് അംഗീകൃത പി.ഡബ്ല്യുഡി. കോണ്‍ടാക്ട് ലൈസന്‍സ് കൂടി ലഭിച്ചിരിക്കുകയാണ്. കരാര്‍ പ്രവര്‍ത്തികള്‍ കൂടി ആരംഭിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

സി.അശോക് കുമാര്‍, എ.ഇ.ജിതേഷ് കുമാര്‍, കെ.സുധാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!