കല്‍പ്പന അവസാനമായി അഭിനയിച്ച തമിഴ് കോമഡി ത്രില്ലര്‍ റിലീസ് 29ന്

നടി കല്‍പ്പന അവസാനമായി അഭിനയിച്ച തമിഴ് കോമഡി ത്രില്ലര്‍ ചിത്രം ‘ഇഡ്ഡലി’ 29ന് റിലീസാകും. രണ്ടുവര്‍ഷംമുമ്പേ ചിത്രീകരണം പൂര്‍ത്തിയായ സിനിമ വൈദ്യനാഥന്‍ ആണ് സംവിധാനംചെയ്യ്തത്. കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വണന്‍ എന്നിവരും പ്രധാനവേഷത്തിലുണ്ട്.

മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ബാങ്ക് കൊള്ളയടിക്കാനൊരുങ്ങുന്നതാണ് സിനിമയുടെ പ്രമേയം. ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. മൂന്നുതാരങ്ങളും ജീന്‍സും ടോപ്പും തോക്കും ധരിച്ച ചിത്രങ്ങള്‍തന്നെ ചിരിയുണര്‍ത്തുന്നു. ധരണ്‍ ആണ് സംഗീതം. കണ്ണന്‍ ഛായാഗ്രഹണം. സംവിധായകനും നിര്‍മാതാവും കോമഡി താരവുമായ മനോബാല, വെണ്ണിരാധ മൂര്‍ത്തി എന്നിവരും പ്രധാന വേഷത്തിലുണ്ട്.

കല്‍പ്പന അഭിനയിച്ച കാതല്‍ കസകുതയ്യാ എന്നൊരു തമിഴ് ചിത്രവും കഴിഞ്ഞവര്‍ഷം റിലീസ് ചെയ്തിരുന്നു. 2016 ജനുവരി 25നാണ് കല്‍പ്പന
അന്തരിച്ചത്.

You can like this post!

You may also like!