കണ്ണൂര്‍ ജില്ലാ സീനിയര്‍ പുരുഷവനിതാ വോളീബോള്‍ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍ പാണപ്പുഴ സി.കെ.രാഘവന്‍ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍

പിലാത്തറ: കണ്ണൂര്‍ ജില്ലാ വോളീബോള്‍ അസോസിയേഷനും, പാണപ്പുഴ അക്കാഡമി ഫോര്‍ സ്‌പോര്‍ട്‌സ് കോഓപ്പറേറ്റീവ് ലിമിറ്റഡും(പിഎഎസ്‌സി), റെഡ്സ്റ്റാര്‍ പാണപ്പുഴയും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാ സീനിയര്‍ പുരുഷവനിതാ വോളീബോള്‍ചാമ്പ്യന്‍ഷിപ്പ്

21 മുതല്‍ 28 വരെ പാണപ്പുഴ സി.കെ.രാഘവന്‍ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ (പാണപ്പുഴറെഡ്സ്റ്റാര്‍ ഗ്രൗണ്ട്) നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ 8 സോണലുകളില്‍നിന്നായി 16 പുരുഷ ടീമുകളും, 6 വനിതാ ടീമുകളും മത്സരത്തിനെത്തും. വയനാട്ടില്‍വെച്ച് നടക്കുന്ന സംസ്ഥാനസീനിയര്‍ (നോര്‍ത്ത് സോണ്‍) ചാമ്പ്യന്‍ഷിപ്പിനുള്ള കണ്ണൂര്‍ ജില്ലാ ടീമുകളെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് തെരഞ്ഞെടുക്കുക.

ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വോളീബോളിനെ നെഞ്ചേറ്റിയ പാണപ്പുഴയിലെ ജനങ്ങള്‍ക്ക് ഉത്സവരാവുകള്‍ സമ്മാനിക്കുന്ന മത്സരങ്ങളായിരിക്കും നടക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.

21 ന് വൈകുന്നേരം ഏഴിന് ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ് വോളിബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലക്യഷ്ണന്‍ അധ്യക്ഷത വഹിക്കും. നിരവധി വോളിബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യമരുളിയ പാണപ്പുഴയില്‍

ടി.വി.രാജേഷ് എംഎല്‍എ മുന്‍കൈയെടുത്ത് പണിപൂര്‍ത്തീകരിച്ചുവരുന്ന 65 ലക്ഷം രൂപ ചെലവിലുള്ള വോളിബോള്‍ കോര്‍ട്ട് രണ്ട് മാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത

സംഘാടക സമിതി ഭാരവാഹികളായ ചെയര്‍മാന്‍ കെ.പത്മനാഭന്‍, ജനറല്‍ കണ്‍വീനര്‍ ഒ.കൃഷ്ണന്‍ ജില്ലാവോളീബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി പി കൃഷ്ണന്‍, വി.കെ സനോജ്, സംസ്ഥാന വോളീബോള്‍ അസോസിയേഷന്‍ മീഡിയാ കമ്മറ്റി കണ്‍വീനര്‍ കെ.വി.ശശിധരന്‍, ടി.വിലക്ഷ്മണന്‍, സി.ഷിബു എന്നിവര്‍ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!