കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോ.വി.കുഞ്ഞമ്പുവിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രതിഷേധ പ്രകടനം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ തുടക്കം മുതല്‍ സര്‍ജറി വിഭാഗത്തില്‍ സേവനമനുഷ്ടിച്ചുവന്ന സീനിയര്‍ ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ.വി.കുഞ്ഞമ്പുവിനെ പിരിച്ചുവിട്ട നടപടിയില്‍ പുനര്‍ചിന്തനം ആവശ്യപ്പെട്ട് കാമ്പസിനുള്ളില്‍ പ്രകടനവും പ്രതിഷേധയോഗവും നടന്നു.

ഗവ.മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് അസോസിയേഷന്‍, പിജി അസോസിയേഷന്‍, ഹൗസ്സര്‍ജന്‍സ് അസോസിയേഷന്‍, സ്റ്റുഡന്റ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രകടനവും ധര്‍ണ്ണയും നടന്നത്.

ഡോ.കുഞ്ഞമ്പുവിനെതിരെയുണ്ടായ ആരോപണത്തില്‍ മേല്‍ അന്വേഷണത്തിന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട് കൊണ്ടുള്ള നടപടിയില്‍ സംയുക്തയോഗം പ്രതിഷേധിച്ചു.

  ഇക്കാര്യത്തില്‍
പുനര്‍ചിന്തനം ഉണ്ടാകണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഡോ.കുഞ്ഞമ്പുവിനെ സര്‍വീസില്‍ നിന്ന് നീക്കംചെയ്തത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!