മൂന്ന് മാസമായി ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പി ജി ഡോക്ടര്‍മാര്‍ ആറു മുതല്‍ പണിമുടക്കും.

പരിയാരം: കോവിഡ് ഡ്യൂട്ടിചെയ്യുന്ന പി ജി ഡോക്ടര്‍മാര്‍ക്ക് മൂന്ന് മാസമായി സ്‌റ്റൈപ്പന്റില്ല, ആഗസ്ത് ആറുമുതല്‍ പണിമുടക്കാന്‍ തീരുമാനം.

മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ ലഭിക്കേണ്ട സ്റ്റൈപ്പന്റാണ് ഇവര്‍ക്ക് മൂന്ന് മാസമായിട്ടും നല്‍കാതിരിക്കുന്നത്.

നിരവധി തവണ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അധികൃതരെ കണ്ട് സംസാരിച്ചിട്ടും തീരുമാനമുണ്ടാകാത്തില്‍ പ്രതിഷേധിച്ചാണ് കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ഉപേക്ഷിച്ച് സമരത്തിനിറങ്ങുന്നതെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പി ജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.അജ്മല്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെഡിക്കല്‍ കോളേജിനെ മുന്നില്‍ നിന്ന് നയിക്കുന്ന പി ജി ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തന്നെ നിലച്ചേക്കും.

ഐ സി യു, ലേബര്‍ റൂം, എമര്‍ജന്‍സി ഉള്‍പ്പെടെ ഒരു വിഭാഗത്തിലും ഡോക്ടര്‍മാര്‍ ജോലിക്ക് കയറില്ല.

പ്രതിമാസം 53,000 രൂപയാണ് പി ജി ഡോക്ടര്‍മാര്‍ക്ക് സ്‌റ്റൈപ്പന്റായി നല്‍കുന്നത്. 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!