കണ്ണൂര്‍ : എല്ലാവരും എഴുത്തുകാരാകുകയും വായനക്കാര്‍ കുറഞ്ഞു വരികയും ചെയ്യുന്നുവെന്നതാണ് പുതിയ കാലത്തെ കഥാവിശേഷമെന്ന് കഥാകൃത്ത് വി.ആര്.സുധീഷ് അഭിപ്രായപ്പെട്ടു.
എഴുത്തുകൂട്ടം സാഹിത്യ കൂട്ടായ്മയുടെ കണ്ണൂര്‍ -കാസര്‍കോട് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥ ഒരു സ്വപ്ന രചനയാണ്.

അതിന് ഭാഷയുടെ ശില്പ സൗന്ദര്യമുണ്ടാകണം. നല്ല കഥയെന്നും മോശം കഥയെന്നും കഥകളെ നിര്‍വചിക്കല്‍ ആയാസകരമാണ്. തീര്‍ത്തും ക്രമരഹിതമായ ലോകത്ത് ഓരോ പുതിയ ക്രമം സൃഷ്ടിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.
അതൊരിക്കലും അക്രമമല്ല. കാലങ്ങളെ ബന്ധപ്പെടുത്തുന്ന മാന്ത്രികതയിലൂടെ നല്ല കഥാകാരന് ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വടയാര്‍ സുനില്‍ അധ്യക്ഷത വഹിച്ചു.
വി.എസ്.അനില്‍കുമാര്‍, കെ.ടി.ബാബുരാജ്, ജിസ ജോസ്, മുകുന്ദന് പുത്തൂരത്ത് പ്രസംഗിച്ചു. ലതീഷ് ബാബു മുഴപ്പാല സ്വാഗതവും ജെസി അന്ന ജേക്കബ് നന്ദിയും പറഞ്ഞു.
എഴുത്തുകൂട്ടം കണ്ണൂര്‍ ജില്ലപ്രസിഡണ്ടായി ലതീഷ് ബാബു മുഴപ്പാലയെയും സെക്രട്ടറിയായി സജി വര്‍ഗീസിനെയും തിരഞ്ഞെടുത്തു.
