തളിപ്പറമ്പ്: സി.എം.പി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായ സി.കെ.നാരായണന്(65)നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്നു.
അവിവാഹിതനായ ഇദ്ദേഹം മുയ്യം ചെപ്പിനൂല്‍ സ്വദേശിയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി ജില്ലയില്‍ നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

1985 ല്‍ സിഎംപി രൂപീകരിച്ചത് മുതല്‍ എം.വി.രാഘവന്റെ വലംകൈയായി പ്രവര്‍ത്തിച്ചുവന്നിരുന്ന സി.കെ.നാരായണന് സിഎംപി സംസ്ഥാന കമ്മറ്റി അംഗം, ജില്ലാ സെക്ട്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
സിഎംപി സിപിഎമ്മില്‍ ലയിച്ചതിനു ശേഷം സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നു. പാപ്പിനിശേരി വിഷ ചികില്‍സാ സൊസൈറ്റി ഡയരക്ടറാണ്. തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും പ്രസിഡന്റുമായിരുന്നു. ലക്ഷ്മിയമ്മ, കുഞ്ഞികൃഷ്ണന്, സരോജിനി.
മൃതദേഹം 10 മണി മുതല്‍ 10.30 വരെ പരിയാരം മെഡിക്കല്‍ കോളേജിലും 10.45 മുതല്‍ 11.30 വരെ പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലും 11.45 മുതല്‍ 2 മണി വരെ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസിലും 2 മണി മുതല്‍ ചെപ്പനൂലുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും
സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലിന് ചെപ്പനൂല്‍ പൊതുശ്മശാനത്തില്‍.
