കണ്ണൂര്‍ സര്‍വ്വകലാശാല ടേബിള്‍ ടെന്നീസ് : സര്‍സയ്യിദും,മേരിമാതാ കോളേജും ചാമ്പ്യന്മാര്‍

തളിപ്പറമ്പ് : കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ-വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജും, മാനന്തവാടി മേരിമാതാ കോളേജും ചാമ്പ്യാന്മാരായി.

പുരുഷ വിഭാഗത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജും മാനന്തവാടി മേരിമാതാ കോളേജും തലശ്ശേരി ബ്രണ്ണന്‍ കോളേജും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വനിതാ വിഭാഗത്തില്‍ മാനന്തവാടി മേരിമാതാ കോളേജും തലശേരി ബ്രണ്ണന്‍ കോളേജും സ്ഥാനവും കണ്ണൂര്‍ എസ്.എന്‍.കോളേജും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

കരിമ്പം കേയിസാഹിബ് ട്രെയ്‌നിംഗ് കോളേജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് മാനേജര്‍ പി.സി.പി.മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.പി.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

ഡോ:മരിയാ മാര്‍ട്ടിന്‍, സര്‍സയ്യിദ് കോളേജ് കായിക വിഭാഗം മേധാവി കെ.വി.മഹേഷ്, കേയിസാഹിബ് ട്രെയ്‌നിംഗ് കോളേജ് കായികവിഭാഗം മേധാവി ഡോ:കെ.അബ്ദുള്‍റഹ്മാന്‍, എന്‍.ഷംസീര്‍ സംസാരിച്ചു.

സമാപന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ട്രോഫികള്‍ വിതരണം ചെയ്തു.

You can like this post!

You may also like!