പരാതിക്കാരനെ അമ്പരപ്പിച്ച് നാലു വര്‍ഷത്തിന് ശേഷം കളക്ടറുടെ മറുപടി.

തളിപ്പറമ്പ്:പരാതിക്കാരനെ അമ്പരപ്പിച്ച് നാലു വര്‍ഷത്തിന് ശേഷം കളക്ടറുടെ മറുപടി.

2015 ല്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത് സംബന്ധിച്ച് കളക്ടര്‍ക്ക് നല്‍കിയ പരാതിക്കാണ് 4 വര്‍ഷം കഴിഞ്ഞു മറുപടി ലഭിച്ചത്.

പരിയാരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സെക്രട്ടറിയായിരുന്ന സുരേശന്‍ പാച്ചേനിയാണ് പരിയാരം വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കിയാല്‍ അകാരണമായി വൈകിപ്പിക്കുന്നതായി വില്ലേജ് ഓഫീസര്‍ക്കെതിരെ കണ്ണൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

പരാതി കാലയളവില്‍ വില്ലേജ് ഓഫീസര്‍ ട്രെയിനിങ്ങിലായിരുന്നതിനാലും വില്ലേജ് ഓഫീസിലെ കംപ്യുട്ടര്‍ തകരാറിലായതിനാലുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ വൈകിയതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയില്ലായെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നുമാണ് മറുപടി ലഭിച്ചത്.

4/9/2015 ലാണ് സുരേശന്‍ പാച്ചേനി കളക്ടര്‍ക്ക് തപാല്‍ മുഖേന പരാതി നല്‍കിയത്. മറുപടി ലഭിച്ചത് 15/10/2019 നും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!