കോവിഡ്-19-മാതൃകാ പ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ ജില്ലാ ജയില്‍-

കണ്ണൂര്‍: കോവിഡ് വൈറസിനെ നേരിടാന്‍ കണ്ണൂര്‍ ജില്ലാ ജയില്‍ ഒരുങ്ങി.

പ്രതിരോധത്തിന്റെ ഭാഗമായി ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ജയിലിലെ അന്തേവാസികള്‍ മാസ്‌ക് നിര്‍മാണം ആരംഭിച്ചു.

സന്ദര്‍ശകര്‍ക്ക് തികച്ചും സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് എം.വി.രവീന്ദ്രന്‍ പറഞ്ഞു.

മാരകമായ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സന്ദര്‍ശക്കര്‍ക്ക് കൈകള്‍ കഴുകുവാനുള്ള ഹാന്‍ഡ് വാഷും വെള്ളവും ജില്ലാ ജയിലിലും സജീകരിച്ചു.

നൂറുകണക്കിന് മാസ്‌ക്കുകളാണ് സൗജന്യ വിതരണത്തിനായി ഇവിടെ സജീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് 10 രൂപ വിലയീടാക്കിയാണ് മാസ്‌ക്കുകള്‍ നല്‍കുന്നതെങ്കില്‍ അന്തേവാസികളെ കാണാനെത്തുന്ന ബന്ധുക്കള്‍ക്ക് സൗജന്യമായാണ് വിതരണം.

 

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!