കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-ഏറ്റെടുത്ത അനുബന്ധ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യരായവരെ പ്രിന്‍സിപ്പല്‍മാരാക്കണമെന്ന് ഡി എം ഇക്ക് പരാതി

റിപ്പോര്‍ട്ട്-കരിമ്പം കെ.പി.രാജീവന്‍

പരിയാരം: യഥാര്‍ത്ഥ യോഗ്യതയുള്ളവരെ സ്ഥാപന മേധാവികളാക്കണമെന്ന നിര്‍ദ്ദേശത്തില്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനോടൊപ്പം ഏറ്റെടുത്ത അനുബന്ധ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് ഇപ്പോള്‍ ചുമതലയില്‍ ഇരിക്കുന്നവരുടെ യോഗ്യതകളേക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളിനേയും മറ്റ് ഭരണവിഭാഗം ഉദ്യോഗസ്ഥരേയും മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം മാറ്റിനിയമിച്ചിരിക്കുന്നത്.

എന്നാല്‍ ഗവ.ദന്തല്‍ കോളേജ്, നേഴ്‌സിങ്ങ് കോളേജ്, നേഴ്‌സിങ്ങ് സ്‌കൂള്‍, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ കോളേജ്, പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഴയ മേധാവികള്‍ തന്നെ തുടരുകയാണ്.

ഇവരെ മാറ്റി സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ സംസ്ഥാന തലത്തില്‍ നടക്കുന്ന സ്ഥലം മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് ഡി എം ഇക്കും ആരോഗ്യവകുപ്പിനും പരാതികള്‍ ലഭിച്ചത്.

ഇപ്പോഴുള്ള മേധാവികളെ തന്നെ ഇവിടെയും നിയമിക്കാന്‍ രഹസ്യനീക്കം ഒരു വിഭാഗം ആരംഭിച്ചതിനെ തുടര്‍ന്നാണ് പരാതികള്‍ ലഭിച്ചത്.

സ്ഥാപനത്തിന്റെ തുടക്കം മുതല്‍ പ്രിന്‍സിപ്പാള്‍മാര്‍ ഉള്‍പ്പെടയുള്ള ഉന്നത തസ്തികകളില്‍ ഇരിക്കുന്നവര്‍ തന്നെ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുകയാണ്.

സര്‍ക്കാര്‍ സ്ഥാപനമായി മാറിയ സാഹചര്യത്തില്‍ ഗവണ്‍മെന്റ് അനുശാസിക്കുന്ന വിധത്തില്‍ തന്നെ ഇവിടെയും നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നടത്തണമെന്ന പരാതി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചുവരികയാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ പറഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!