ഇ സി ജി ടെക്‌നീഷ്യന് പി എസ് സി പറയുന്ന യോഗ്യതയില്ല–പക്ഷെ, യോഗ്യതാ രേഖകള്‍ ലഭ്യമല്ലെന്നും അധികൃതര്‍-സംഭവം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍-

പരിയാരം: ഇ സി ജി ടെക്‌നീഷ്യന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍, പക്ഷെ, വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ ലഭ്യമല്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മെഡിക്കല്‍ കോളജ് അധികൃതര്‍ മറുപടി നല്‍കി.

പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡന്റ് കോരന്‍പീടികയിലെ പി.വി.അബ്ദുള്‍ഷുക്കൂറാണ് ഇത് സംബന്ധിച്ച വിവരം ആവശ്യപ്പെട്ടത്.

മെഡിക്കല്‍ കോളേജ് ഇ സി ജി ടെക്‌നീഷ്യന്‍ പി.ജഗദീശന്റെ യോഗ്യത സംബന്ധിച്ചാണ് ഷുക്കൂര്‍ വിവരം ആവശ്യപ്പെട്ടത്.

നേരത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ വിവരം നല്‍കാതിരുന്നതിനെതിരെ അപ്പലറ്റ് അതേറിറ്റിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന് ഷൂക്കൂര്‍ അപ്പീല്‍ നല്‍കിയതിനുള്ള മറുപടിയിലാണ് പി എസ് സി നിര്‍ദ്ദേശിക്കുന്ന യോഗ്യത ഇല്ലെന്ന് സമ്മതിച്ച അധികൃതര്‍ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ ലഭ്യമല്ലെന്നും പറയുന്നത്.

ഇതിനെതിരെ സംസ്ഥാന കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കുന്നതിന് പുറമെ യോഗ്യതയില്ലാത്ത ടെക്‌നീഷ്യനെ ജോലിക്ക് നിയമിച്ചതിനെതിരെ വിജിലന്‍സിനും ആരോഗ്യവകുപ്പിന്റെ ഉന്നതങ്ങളിലും പരാതിനല്‍കുന്നതിന് പുറമെ ഹൈക്കോടതിയെ സമീപിക്കാനുമുള്ള  തയ്യാറെടുപ്പിലാണ് അബ്ദുള്‍ ഷൂക്കൂര്‍.

മെഡിക്കല്‍ കോളേജിലെ പല തസ്തികകളിലും പി എസ് സി നിര്‍ദ്ദേശിച്ച യോഗ്യതയില്ലാത്തവര്‍ ജോലി ചെയ്യുന്നതായി പരാതികള്‍ വ്യാപകമാണ്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!