രോഗഭീതിയുടെ മുള്‍മുനയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരം.

പരിയാരം: രോഗഭീതിയുടെ മുള്‍മുനയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരം.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിക്കപ്പെട്ട് ചികില്‍സയിലിരിക്കെ മെഡിക്കല്‍ കോളേജിലേക്കുള്ള ആളുകളുടെ വരവ് പോലും നിലച്ചിരിക്കയാണ്.

പൊതുവെ ആളുകളൊഴിഞ്ഞ മെഡിക്കല്‍ കോളേജ് പരിസരത്തെ കടകള്‍ പൂര്‍ണ്ണമായും രാവിലെ തന്നെ പോലീസ് അടപ്പിച്ചു.

കൊവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് സമീപത്തെ റോഡുകളും അടച്ചിട്ടു.

മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ യാത്ര ചെയ്തിരുന്ന ഓട്ടോകള്‍ക്കും നിയന്ത്രണം വന്നു.

യാത്രക്കാരും ഡ്രൈവറും തമ്മില്‍ ഡിവൈഡര്‍ പോലീസ് നിര്‍ബന്ധമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ സമ്പര്‍ക്കപട്ടിക ചോദിച്ച് യാത്ര ചെയ്ത ഓട്ടോകളിലെ ഡ്രൈവര്‍മാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ ശ്രമം തുടങ്ങി.അഞ്ചോളം റോഡുകള്‍ അടച്ചിട്ടിട്ടുണ്ട് .

മെഡിക്കല്‍ കോളേജിലെ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് നടപ്പി ലാക്കുന്നത്.

ദേശീയ പാതയിലെ യാത്രയാണ് ആളുകള്‍ ആശ്രയിക്കുന്നത് കൂടുതല്‍ പേര്‍ക്ക് രോഗസാധ്യത ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ പ്രദേശവാസികളും ജാഗ്രതയിലാണ്.

രാവിലെ മുതല്‍ മെഡിക്കല്‍ കോളേജ് പരിസരം വിജനമായിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രതീതിയാണ്.

വാഹന നിയന്ത്രണവും ആളുകള്‍ എത്തുന്നതും കര്‍ശനപരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

വൈകുന്നേരം ടി.വി.രാജേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി സ്വന്തം വാഹനങ്ങളില്‍ മാത്രം യാത്രചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

പരിയാരം സി ഐ കെ.വി.ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പ്രഭാവതി, ഇ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!