കോവിഡ് പ്രതിരോധം-കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന് ടി.വി.രാജേഷ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 44 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍.

പരിയാരം:കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പരിയാരം ഗവ: ആയുര്‍വേദ കോളേജിന് ടി.വി.രാജേഷ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 44 ലക്ഷം രൂപയുടെ ആദ്യഘട്ട പ്രതിരോധ ഉപകരണങ്ങള്‍ കോളേജ് അധികൃതര്‍ക്ക് കൈമാറി.

ടി.വി രാജേഷ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഹരികൃഷ്ണന്‍ തിരുമംഗലത്തിന് നല്‍കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ആശുപത്രി സൂപ്രണ്ട് ഡോ. കെ.എന്‍.അജിത്ത് കുമാര്‍, ആര്‍ എം ഒ ഡോ.എം.കെ.ലക്ഷ്മി, ഡോ: രാജ് മോഹന്‍, കെ.ലോഹിതാഷന്‍, കെ.ജയകൃഷ്ണന്‍ അദ്ധ്യാപക- അനധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് രാവിലെ 10 ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ പ്രത്യേക യോഗം ചേരുമെന്ന് എം എല്‍ എ അറിയിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!