പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വരേണ്ട, വീടിന് തൊട്ടടുത്തുള്ള ആശുപത്രികളെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം

പരിയാരം: അതീവ മാരകമായ രോഗങ്ങള്‍ക്കൊഴികെ ആരും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

വീടുകള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരീകരിച്ച രണ്ട് പി ജി ഡോക്ടര്‍മാരോടൊപ്പം ഒരു സ്റ്റാഫ് നേഴ്‌സിനും രോഗം ബാധിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇന്ന് ഡോക്ടര്‍മാരുള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥീരീകരിച്ചു.

എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് മെഡിക്കല്‍ കോളേജിനെ മൊത്തം ഞെട്ടിച്ചിരിക്കയാണ്.

ഇവരുമായി ബന്ധപ്പെട്ട നാല്‍പതുപേര്‍ ക്വാറന്റീനിലാണ്. 38 പേര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഐ ആര്‍ സി ധ്യാനകേന്ദ്രത്തിലും രണ്ടുപേര്‍ ആയുര്‍വേദ കോളേജിലുമായിട്ടാണ് ക്വാറന്റീനിലുള്ളത്.

രോഗം കൂടുതല്‍ രൂക്ഷമായതോടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മാസ്‌ക്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഗൗരവകരമല്ലാത്ത രോഗങ്ങളും ശസത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാ രോഗികളോടും ഡിസ്ചാര്‍ജായി പോകാനും ആവശ്യപ്പെട്ടു.

പലരേയും ഇന്ന് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!