കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുഖച്ഛായ മാറ്റാന്‍ -നാളേക്ക് വേണ്ടി കൂടി ഒരു കൂട്ടായ്മ- ഉദ്ഘാടനം 13 ന് ടി.വി.രാജേഷ് എം എല്‍ എ നിര്‍വഹിക്കും.

പരിയാരം പ്രസ് ഫോറം, ജില്ല ഹരിത കേരള മിഷൻ , പരിസ്ഥിതി ഗ്രൂപ്പായ മണത്തണ കൂട്ടം, സന്നദ്ധ സംഘടന ഗുഡ് എർത്ത്,  ഔഷധി, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് എന്നീ പ്രസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു- 

പരിയാരം: കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് കാമ്പസിന്റെ
മുഖച്ഛായ മാറുന്നു.

നാളേക്കുവേണ്ടി കൂടി ഒരു കൂട്ടായ്മ പദ്ധതിയിലൂടെ പൂർണ്ണമായും ഏക്കർ കണക്കിനു സ്ഥലം പരിസ്ഥിതി സൗഹൃദമാകും.

മുറ്റത്ത് മനോഹരമായ പൂന്തോട്ടം, ജലസംരക്ഷണ പദ്ധതി, മുതലായവ ഉൾപ്പടെയാണ് നടപ്പിലാക്കുന്നത്.

104 ഓളം വൈവിധ്യമാർന്ന നാട്ടുമാവുകൾ, മറ്റ് ഫലവൃക്ഷങ്ങൾ, ആര്യവേപ്പ്, കറിവേപ്പ്, ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ എന്നിവ നട്ടുവളർത്തുന്നതോടൊപ്പം മഴവെള്ളസംഭരണി സംരക്ഷണം, ജലസംരക്ഷണ പ്രവർത്തനം, പരിസ്ഥിതി ബോധവൽക്കരണം, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തും.

നാനൂറോളം ഫലവൃക്ഷങ്ങൾ, ഒപ്പം വൈവിധ്യമാർന്ന ചെടികളും നടും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഫലവൃക്ഷങ്ങളും ഉണ്ടാവും. അധിനിവേശ മരങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം, കാർബൺ ആഗിരണം വർധിപ്പിക്കുന്നതിനുള്ള വൃക്ഷങ്ങളും ഉണ്ടാവും.

വരുമാനം വർധിപ്പിക്കുന്ന വൃക്ഷങ്ങൾ വളർത്തുന്ന തോടൊപ്പം, ക്യാമ്പസിൽ എത്തുന്നവർക്ക് പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷവും പ്രദാനം ചെയ്യും.

അധ്യാപകർ ,ജീവനക്കാർ ,വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക .

പരിയാരം പ്രസ് ഫോറം, ജില്ല ഹരിത കേരള മിഷൻ ,പരിസ്ഥിതി ഗ്രൂപ്പായ മണത്തണ കൂട്ടം, സന്നദ്ധ സംഘടന ഗുഡ് എർത്ത് , ഔഷധി, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്  എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടപ്പിലാക്കുന്നത്.

13ന് രാവിലെ 10 മണിക്ക് ടി വി രാജേഷ് എംഎൽഎ ക്യാമ്പസ്സിൽ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്യും.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!