കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പി ആര്‍ ഒക്കെതിരെ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രതിഷേധം പുകയുന്നു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പി ആര്‍ ഒ ക്കെതിരെ ജീവനക്കാരുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രതിഷേധം പുകയുന്നു. ഒരു ജീവനക്കാരിക്ക് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ടാണ് പി ആര്‍ ഒക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കുറിപ്പ് അതുപോലെ ചുവടെ:

——നമ്മള്‍ക്കും ഉണ്ടൊരു PRO. പക്ഷെ മറ്റു സ്ഥാപനത്തിലെ പോലെ പബ്ലിക്ക് റിലേഷന്‍ ഓഫീസറല്ല പകരം പരാതി റൈറ്റിംഗ് ഓഫീസറാണെന്ന് മാത്രം. സ്ഥാപനത്തില്‍ വരുന്ന ആളുകള്‍ക്ക് എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ട് മാന്യദേഹത്തെ സമീപിച്ചാല്‍ അത് പരിഹരിച്ച് കൊടുത്ത് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിന് പകരം ബന്ധപ്പെട്ട ജീവനക്കാരെ പൊതുജന മധ്യത്തില്‍ ആ ക്ഷേപിക്കുകയും, രോഗികളില്‍ നിന്നും ജീവനക്കാര്‍ക്കെതിരെ നിര്‍ബന്ധമായി പരാതി എഴുതി വാങ്ങിച്ച് ഉന്നതാധികാരികള്‍ക്ക് കൈമാറുക എന്നതാണ് പ്രധാന ജോലി. തന്റെ തന്നെ കൈപ്പടയില്‍ എഴുതി അവരില്‍ നിന്ന് ഒപ്പ് വാങ്ങിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്.

ഇന്ന് എന്റെ കഴ്ച്ചയില്‍ പതിഞ്ഞത് അദ്ദേഹത്തിന്റെ ഒര് വീര കര്‍മ്മമാണ്. നമ്മുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ നാടു നീളെ നടന്ന് ആക്ഷേപിക്കുന്ന കഴ്ചയാണ്. അതിന് ഹേതുവായ കാരണം കൂടി അറിയുമ്പോഴാണ് അതിന്റെ ഗൗരവം തിരിച്ചറിയുന്നത്. ഈ സ്ഥാപനത്തിലെ സേവനത്തിനിടയില്‍ സ്റ്റാഫ് നേഴ്‌സ് മാരില്‍ പലരും നിരീക്ഷണത്തില്‍ നില്‍ക്കേണ്ടി വന്ന പ്രത്യേക സാഹചര്യം വന്നുപെട്ടു. അതില്‍ ചിലരുടെ പരിശോധനാ ഫലം പോസറ്റീവായി വരികയും ചെയ്തു.അവരില്‍ ഒരാള്‍ നിര്‍ഭാഗ്യവശാല്‍ മേല്‍ പറഞ്ഞ ജീവനക്കാരന്റെ പ്രിയപത്‌നിയായിരുന്നു. ഉത്തരവാദപ്പെട്ടവരുടെ ഉപദേശം അനുസരിച്ച് തന്നെയാണ് ഈ ദമ്പതികള്‍ നിരീക്ഷണ കാലയളവും പരിശോധനാ ഫലം വന്നതിന്ശേഷമുള്ള കാര്യവും ചെയ്തത് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ദമ്പതിമാരില്‍ ഒരാള്‍ നിരീക്ഷണത്തില്‍ (quarantine) പോയ കാലയളവില്‍ മറ്റെയാള്‍ ജോലിക്ക് ഹാജരാകുന്നത് നമ്മുടെ സ്ഥാപനത്തില്‍ സാധാരണ കാഴ്ച്ചയാണ്. ഇദ്ദേഹം നടന്ന് ആക്ഷേപിക്കുന്നത് കേട്ടാല്‍ ഈ സ്ഥാപനത്തിലേക്ക് ഈ മഹാമാരി കൊണ്ടുവന്നത് മേല്‍ പറഞ്ഞ ജീവനക്കാരനും അദ്ദേഹത്തിന്റെ പത്‌നിയും ചേര്‍ന്ന് ചാലക്കമ്പോളത്തില്‍ നിന്ന് വാങ്ങി ഇവിടെ വിതരണം ചെയ്തതാണെന്നാണ് തോന്നുക. അവരുടെ ജോലിക്കിടയില്‍ നമ്മുടെ സ്ഥാപനത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സമ്മാനമാണ് ഈ മഹാമാരി എന്ന് മനസ്സിലാക്കി അവരെ മാനസിക പിരിമുറുക്കത്തില്‍ അകപ്പെടാതെ നോക്കുന്നതിന് പകരം ഇത്തരം നീച പ്രവര്‍ത്തികള്‍ വഴി ജീവനക്കാരുടെ ആത്മ വീര്യം കെടുത്തുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇന്ന് ഇത് മേല്‍ പറഞ്ഞ ജീവനക്കാര്‍ക്ക് നേരെ ഉണ്ടായതാണെങ്കില്‍ നാളെ മറ്റുളളവര്‍ക്കും ഈ മാന്യദേഹത്തില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!