തലശ്ശേരി അതിരൂപത കെ.സി.വൈ.എമ്മിന് പുതിയ ഭാരവാഹികള്‍, വിപിന്‍ മാറക്കാട്ടുകുന്നേല്‍ പ്രസിഡന്റ്, അമല്‍ ജോയി കൊന്നക്കല്‍ ജന. സെക്രട്ടറി.

തളിപ്പറമ്പ്:കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ 2020-21 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന അതിരൂപത വാര്‍ഷിക സെനറ്റ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.

പ്രസിഡന്റായി പേരാവൂര്‍ ഫൊറോനാംഗം വിപിന്‍ മാറക്കാട്ടുകുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു.  തലശ്ശേരി അതിരൂപത ജനറല്‍ സെക്രട്ടറി , പേരാവൂര്‍ മേഖല പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിയായി അമല്‍ ജോയി കൊന്നക്കലിനെ തിരഞ്ഞെടുത്തു. തളിപ്പറമ്പ് ഫൊറോന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ്-നീന ബേബി (പൈസക്കരി ഫൊറോന), ഡെപ്യൂട്ടി പ്രസിഡന്റ്-ടോണി ജോസഫ് (വെള്ളരിക്കുണ്ട് ഫൊറോന), സെക്രട്ടറി-സനീഷ് പാറയില്‍ (ആലക്കോട് ഫൊറോന),
ജോയിന്റ് സെക്രട്ടറി-കെ.ഐശ്വര്യ (കുന്നോത്ത് ഫൊറോന), ട്രഷറര്‍-ജിന്‍സ് മാമ്പുഴക്കല്‍ (പനത്തടി ഫൊറോന) എന്നിവരേയും
കൗണ്‍സിലര്‍മാരായി എബിന്‍ കുര്യാക്കോസ് കുമ്പുക്കല്‍(നെല്ലിക്കാംപൊയില്‍ ഫൊറോന), ചിഞ്ചു വട്ടപ്പാറ(എടൂര്‍ ഫൊറോന) എന്നിവരെ തെരഞ്ഞെടുത്തു.

അതിരൂപതയിലെ 16 മേഖലകളില്‍ നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുത്ത വാര്‍ഷിക സെനറ്റ് യോഗത്തില്‍
മുന്‍ പ്രസിഡന്റ് സിജോ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു.

വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജര്‍ റവ.ഫാ. ജെയിംസ് ചെല്ലംങ്കോട്ട് ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം അതിരൂപത ഡയറക്ടര്‍ ഫാ: ജിന്‍സ് വാളിപ്ലാക്കല്‍, ഫാ: ജോബി ചെരുവില്‍, ഫാ: പയസ് പടിഞ്ഞാറെ മുറിയില്‍, അനിമേറ്റര്‍ സിസ്റ്റര്‍ പ്രീതി മരിയ, ലേ അനിമേറ്റര്‍ ജോമോന്‍, ജിതിന്‍ മുടപ്പാല, ടോമിന്‍ തോമസ് പോള്‍, ബോണി ജോണ്‍, ഡെല്‍ന മരിയ, ആനി ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!