കേരളാ ബേക്കേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : കേരളാ ബേക്കേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ തളിപ്പറമ്പില്‍ നടന്നു. ഏഴാംമൈല്‍ ഹജ്മാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഇരുപതിനായിരത്തോളം ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ഇതിന്റെ ഉടമസ്ഥരായ നിങ്ങള്‍ ഓരോരുത്തരും ഓരോ സ്ഥാപനം കൂടി തുടങ്ങാന്‍ തയ്യാറാകണം.

അതിലൂടെ നിരവധി തൊഴിലവസങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അത് വളരെ വലിയ സേവനമാകുമെന്നും മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയാണ് ബ്രൂവറി വിഷയത്തില്‍ ചിലര്‍ പ്രതികരിക്കുന്നതെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ വളര്‍ത്തുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പൂട്ടിപ്പോയ ക്ലെ ആന്‍ഡ് സിറാമിക്കിന്റെ കൈവശമുളള മാങ്ങാട്ടുപറമ്പിലെ സ്ഥലത്ത് ഐ.ടി പാര്‍്ക്കും കണ്ണപുരത്ത് കറവപശു കേന്ദ്രവും ആരംഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയി. പരിയാരത്തെ പൂട്ടിയ കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റും തുറന്നു പ്രവര്‍ത്തിക്കുന്നതിനുളള നടപടികളായെന്നും മന്തി പറഞ്ഞു.

ഇന്ത്യന്‍ ബേക്കേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് പി.എം ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പ്രളയബാധിതര്‍ക്കായി ഒരു കോടി രൂപ ചെലവഴിച്ച് ബേക്കേര്‍സ് അസോസിയേഷന്‍ സംസ്ഥാനത്ത് 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ബ്രോഷര്‍ പ്രകാശനവും മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു.

പ്രളയ ബാധിത മേഖലയില്‍ അവിസ്മരണീയമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കണ്ണൂരിലെ മത്സ്യ തൊഴിലാളികളെ ആദരിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി.

എം.പി രമേശന്‍, കെ.ആര്‍ ബാലന്‍, വിജേഷ് വിശ്വനാഥ്, റോയല്‍ നൗഷാദ്, എ.കെ ഫൗസീര്‍ സംസാരിച്ചു. ഉച്ചക്ക് 2മണിയോടെ കുടുംബ സംഗമവും 3മണിക്ക് സാംസ്‌കാരിക പരിപാടികളും നടന്നു തുടര്‍ന്ന് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച മാജിക്കല്‍ മോട്ടിവേഷന്‍ പ്രോഗ്രാമും നടന്നു.

You can like this post!

You may also like!