കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഇരിട്ടി താലൂക്ക് സമ്മേളനം നടന്നു

മട്ടന്നൂര്‍ : കേരളത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഉടന്‍ നടപ്പാക്കണമെന്ന് കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഇരിട്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മറ്റു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധികളും മറ്റു അനുകുല്യങ്ങളും നല്‍ക്കുമ്പോള്‍ പ്രാദേശിക പത്ര പ്രവര്‍ത്തകരെ അവഗണിക്കുന്നതായി യോഗം വിലയിരുത്തി.

നിയമസഭയില്‍ പല എം.എല്‍.എ.മാര്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

മട്ടന്നൂരില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു ഉദ്ഘാടനം ചെയ്തു. കെ.കെ.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീനി ആലക്കോട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ ജോോ. സിക്രട്ടറി ജിജേഷ് ചാവശേരി, ജില്ലാകമ്മിറ്റി അംഗം കെ.പി.അനില്‍കുമാര്‍, ഒ.കെ.പ്രസാദ്, രാഗേഷ് തില്ലങ്കേരി, സന്ദീപ് മട്ടന്നൂര്‍, ഫായിസ് പുന്നാട്, ഉന്‍മേഷ് പായം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: കെ.കെ ഉസ്മാന്‍ (പ്രസിഡന്റ്), ഇ.കെ രത്‌നാകരന്‍, കെ.വി ഉന്മേഷ് (വൈസ് പ്രസി), രാഗേഷ് തില്ലങ്കേരി (സെക്രട്ടറി), സന്ദീപ് മട്ടന്നൂര്‍, ഒ.കെ പ്രസാദ് (ജോ. സെക്രട്ടറി), ഫായിസ് പുന്നാട് ട്രഷറര്‍)

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!