കേരള സ്റ്റേറ്റ് കുക്കിംങ്ങ് വര്‍ക്കേര്‍സ് യൂണിയന്‍ ആലക്കോട് മേഖലാ കമ്മിറ്റി പായസ ചലഞ്ച് നടത്തി

ആലക്കോട്: കോവിഡിന്റെയും കാലവര്‍ഷക്കെടുതിയുടെയും പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പാചക തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി പായസ ചലഞ്ച് നടത്തി.

കേരള സ്റ്റേറ്റ് കുക്കിംങ്ങ് വര്‍ക്കേര്‍സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആലക്കോട് മേഖലാ കമ്മിറ്റിയുടെ നേത്രത്വത്തിലാണ് പായസ ചലഞ്ച് നടത്തിയത്.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരീസ് കൊട്ടാരം ഉല്‍ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി മോഹനന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ലക്ഷമണന്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് 19 മഹാമാരിയിലും, പ്രകൃതി ദുരന്തത്തിലും, വിമാനപകടത്തിലും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജില്ലാ പ്രസിഡണ്ട് നസീര്‍ കൂത്തുപറമ്പ്, ജില്ലാ സിക്രട്ടറി ഹനീഫ വി, ബഷീര്‍വേറ്റുമ്മല്‍, കെ.എന്‍ അംബിക, മുജീബ് തടിക്കടവ് എന്നിവര്‍ സംബന്ധിച്ചു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!