കേരളാ കോണ്‍ഗ്രസ് എം കര്‍ഷക ബില്ല് കത്തിച്ചു-പ്രതിഷേധം ജോര്‍ജ് വടകര ഉദ്ഘാടനം ചെയ്തു–

തളിപ്പറമ്പ്: കര്‍ഷകരെ ദുരിതത്തിലാക്കുന്ന പാര്‍ലമെന്റ് പാസാക്കിയ കര്‍ഷകദ്രോഹ ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം – നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബില്ലിന്റെ കോപ്പികള്‍ കത്തിച്ച് പ്രതിഷേധിച്ചു.

പുതിയ നിയമത്തോടെ കാര്‍ഷിക മേഖല കോര്‍പറേറ്റുകളുടെ പിടിയിലമര്‍ന്ന് തകരുമെന്നും വിപണികള്‍ കോര്‍പറേറ്റുകള്‍ പിടിച്ചെടുക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോര്‍ജ് വടകര പറഞ്ഞു.

പൗലോസ് തോട്ടുങ്കര അധ്യക്ഷത വഹിച്ചു.

ജോയി തെക്കേടം, അഡ്വ.മാര്‍ട്ടിന്‍ തോട്ടുങ്കര, ഏബ്രഹാം ഈറ്റക്കല്‍, ജോസഫ് നെടിയകാല, ജോസ് മണിയങ്ങാടന്‍, ജോസ് ചിറ്റേട്ട്, എം.എ.രാജന്‍, മാത്യു എം കോലടി, ജയിംസ് മുഞ്ഞനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!