കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരെ മോഹിപ്പിച്ച് വഞ്ചിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോര്‍ജ് വടകര.

തളിപ്പറമ്പ്: കര്‍ഷകരെ മോഹിപ്പിച്ച് വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്(എം)നേതാവ് ജോര്‍ജ് വടകര.

തളിപ്പറമ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലകിട്ടാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ കോവിഡ് രോഗംകൂടി വ്യാപകമായതോടെ അങ്ങേയറ്റം ദുരിതത്തിലാണെന്നും ജോര്‍ജ് വടകര പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ധര്‍ണാ സമരത്തിന് മാത്യു ചാണാക്കാട്ടില്‍, ജോയി തെക്കേടം, വര്‍ഗീസ് വയലാമണ്ണില്‍, ജയിംസ് മാണിശ്ശേരി, അബ്രഹാം ഈറ്റക്കല്‍, ജോസഫ് വാതില്ലുകുന്നേല്‍, ജോസഫ് മുഞ്ഞനാട്ട്, അഡ്വ.മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

തേങ്ങ, കശുവണ്ടി, റബ്ബര്‍ഷീറ്റുകള്‍ എന്നിവയുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണക്കെത്തിയത്.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!