നിരന്തരമായ വ്യാജവാര്‍ത്തകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് (എം) നിയമനടപടിക്ക്

തളിപ്പറമ്പ്:കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്ന് ജോസഫ് ഗ്രൂപ്പിലേക്ക് പ്രവര്‍ത്തകര്‍ ചേരുന്നതായി വ്യാജവാര്‍ത്തകള്‍ നല്‍കുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലും, ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റവും അറിയിച്ചു.

പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പോലുമല്ലാത്ത ടോമി വെട്ടിക്കല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു എന്ന പ്രസ്താവന ഇറക്കിയത് അന്തസിന് ചേര്‍ന്നതല്ല.

ടോമി വെട്ടിക്കലിനെതിരെ നിയമനടപടിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

40 വര്‍ഷം മുമ്പ് പാര്‍ട്ടി ഭാരവാഹികള്‍ ആയിരുന്ന വരും വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വൃദ്ധരെയും
വീട്ടില്‍ ചെന്ന് കണ്ട് പഴയകാല പ്രവര്‍ത്തകരെ ആദരിക്കാന്‍ എന്ന് പറഞ്ഞ് ഫോട്ടോ എടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ജോസഫ് ഗ്രൂപ്പ് നേതാക്കന്മാരുടെ നടപടി അപഹാസ്യമാണ്.

ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് മുന്നണി പ്രവേശന തീരുമാനത്തിന് ശേഷം മലയോര മേഖലയില്‍ ഒട്ടനവധി പഴയകാല പ്രവര്‍ത്തകരും അനുഭാവികളും ജോസ് കെ മാണി നേതൃത്വം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ വരുകയും ശക്തിപ്പെടുകയും ചെയ്യുന്നത് ഇരിക്കൂര്‍, പേരാവൂര്‍ നിയോജകമണ്ഡലങ്ങളിലെ യു.ഡി എഫ് വിജയത്തെ ബാധിക്കുമെന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ ജോലി വാഗ്ദാനം ചെയ്തും, താത്കാലിക ജോലിക്കാരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയും ജോസഫ് ഗ്രൂപ്പിലേക്ക് ആളെ പിടിക്കാന്‍ ശ്രമിക്കുകയാണ്.

വ്യാജ രാജി വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ മാധ്യമങ്ങള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!