പരിയാരത്തെ സഹകരണ കാന്റീന്‍ തൊഴിലാളികള്‍ ദുരിതത്തില്‍–

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍.

മെഡിക്കല്‍ കോളേജില്‍ അടുത്ത കാലത്തുണ്ടായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷങ്ങളായി ആശുപത്രിയില്‍ കാന്റീന്‍ നടത്തിവരുന്ന കേരളാ ഫുഡ്ഹൗസ് ആന്റ് കാറ്ററിംഗ് കോ-ഓപ്പറേറ്റീവ് എന്ന സഹകരണ സ്ഥാപനത്തിലെ തൊഴിലാളികള്‍ ഒരു മാസക്കാലമായി പ്രതിസന്ധിയിലാണ്.

കോവിഡിന് മുമ്പ് പ്രതിദിനം ഒന്നരലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്ന കാന്റീനില്‍ ഇന്ന് 20,000 രൂപയുടെ കച്ചവടം മാത്രമാണ് നടക്കുന്നത്. 85 ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആറുപേര്‍ മാത്രം തൊഴില്‍ ചെയ്യുന്ന പാര്‍സല്‍ സര്‍വീസ് കൗണ്ടര്‍ മാത്രമായി മാറിയിരിക്കുകയാണ്.

കാന്റീനിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ ദുരിതത്തിലാണ്. മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗപകര്‍ച്ച നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ രോഗികള്‍ എത്തുന്നില്ല.

ഈ പ്രതിസന്ധി മാറി തങ്ങള്‍ക്ക് എപ്പോള്‍ ജോലിചെയ്യാന്‍ കഴിയുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.

പ്രതിസന്ധിഘട്ടത്തിലും കാന്റീനിന് ഭീമമായ വാടകയാണ് നല്‍കേണ്ടി വരുന്നതെന്നതിനാല്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതേവരെ ലഭിച്ചിട്ടില്ല.

കോവിഡ് പ്രതിസന്ധി കണിക്കിലെടുത്തും ജീവനക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കിയും വാടകയിനത്തില്‍ ഇളവുവരുത്തിയാല്‍ മാത്രമേ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനാവൂ എന്ന സ്ഥിതിയാണെന്ന്  കാന്റീന്‍ ജീവനക്കാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി പ്രസാദ് കടന്നപ്പള്ളി പ്രസ്താവനയില്‍ പറയുന്നു.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!