ഹൈക്കോടതിയില്‍ ഇനി മുതല്‍ എ ഫോര്‍ സൈസ് പേപ്പര്‍ ഇരു വശങ്ങളും ടൈപ്പ് ചെയ്ത് ഉപയോഗിക്കാം, നവംബര്‍ 2 മുതല്‍ ഉച്ചരവ് നടപ്പില്‍ വരും—

എറണാകുളം: ഹൈക്കോടതിയില്‍ ഫയല്‍ചെയ്യുന്ന കേസുകള്‍ക്ക് ഇനി മുതല്‍ എ ഫോര്‍ സൈസ് പേപ്പറുകള്‍ ഉപയോഗിക്കാം, ഇരുവശത്തും പ്രിന്റ് ചെയ്യാമെന്നും നിര്‍ദ്ദേശം.

കടലാസ് ഉപയോഗം കുറക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ ഉത്തരവ്.

എ ഫോര്‍ സൈസ് അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടതും ജനപ്രിയമായതുമായ അളവും, എളുപ്പത്തില്‍ ലഭ്യമാകുന്നതും ജമപ്രിയവുമാണെന്ന് ഉത്തരവില്‍ പറയുന്നു.

ഇനി മുതല്‍ എല്ലാ ഹരജികളും സത്യവാങ്മൂലങ്ങളും അപ്പീല്‍ മെമ്മോറാണ്ടവും മറ്റ് നടപടിക്രമങ്ങളും ഇരുവശത്തും ടൈപ്പ്‌ചെയ്ത് എ ഫോര്‍ സൈസില്‍ നല്‍കാവുന്നതാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഇതു സംബന്ധിച്ച് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് പ്രകാരം എ ഫോര്‍ സൈസ് പേപ്പറിന്റെ ഇടതും വലതും വശങ്ങളില്‍ 3.5 സെന്റി മീറ്റര്‍ മാര്‍ജിനും താഴെയും മുകളിലും 2 സെന്റി മീറ്റര്‍ മാര്‍ജിനും ഉണ്ടായിരിക്കണം.

നവംബര്‍ രണ്ട് മുതലായിരിക്കും ഉത്തരവ് നടപ്പില്‍ വരിക.

You can like this post!

Leave a Reply

Your email address will not be published. Required fields are marked *

You may also like!